പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാമില്‍ ജല സംഭരണ നിരപ്പ് 775.00 മീറ്റര്‍ മറികടക്കുന്ന അവസരത്തില്‍സെക്കന്റില്‍ 50 ക്യുബിക് മീറ്റര്‍ വരെ വെള്ളം തുറന്ന് വിടുന്നതിനുള്ള അനുമതി വയനാട് ജില്ലാ കലക്ടര്‍
നല്‍കി.ഇന്ന് 20.09.20ന് 12 മണി കഴിഞ്ഞ് ഏത് സമയവും തുറന്ന് വിടാനുള്ള സാഹചര്യമാണെന്നും അധികൃതര്‍.ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 774.65 മീറ്ററാണ്.ഇപ്രകാരം ഡാം തുറന്ന് വിടുമ്പോള്‍ കരമാന്‍തോട്, പനമരം പുഴ, എന്നിവയിലെ ജലനിരപ്പ് യഥാക്രമം 65 സെ.മീറ്റര്‍, 25 സെ.മീറ്റര്‍ വരെ ഘട്ടം ഘട്ടമായി ഉയരാന്‍ സാധ്യതയുണ്ട്.ഡാമിന്റെ താഴ്ഭാഗത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
2005 ലെ 30, 34 വകുപ്പ് പ്രകാരമാണ് നടപടി,വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പീല്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ലെന്നും,സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 6 മണിക്കൂര്‍ മുമ്പെങ്കിലും ചുവപ്പ്മുന്നറിയിപ്പ് (Red Alert) നല്‍കിയിരിക്കേണ്ടതാണെന്നുംബാധിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും Public Address Systemഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്.ബാണാസുരസാഗര്‍ ഡാം ജലനിരപ്പ്,മഴ/ഷട്ടര്‍ തുറക്കുന്നതു സംബന്ധിച്ചിട്ടുള്ളതുമായ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാല്‍ അറിയാവുന്നതാണ്.9496 011 981,04936 274 474