സ്വന്തമായി സ്ഥലമില്ല. ആകെയുള്ളത് ചോര്‍ന്നൊലിക്കുന്ന ചെറിയൊരു വീട്. നാല് മക്കള്‍. ലോക്ഡൗണായതിനാല്‍ ഭാര്യക്കും ഭര്‍ത്താവിനും കൂലിപ്പണി പോലുമില്ല. അടുപ്പ് പുകയാത്ത ദിവസങ്ങള്‍ നിരവധി. ഇത്രയും ദുരിതമനുഭവിക്കുന്ന കാട്ടുനായ്ക്ക കുടുംബത്തിന് അധികൃതര്‍ നല്‍കിയത് സമ്പന്നര്‍ക്ക് നല്‍കുന്ന വെള്ള റേഷന്‍ കാര്‍ഡ്. പൂതാടി പഞ്ചായത്ത് 20-ാം വാര്‍ഡിലെ നെല്ലിക്കര കുറ്റിക്കാംവയല്‍ കോളനിയിലെ ബിനീഷിനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി. ബിനീഷും ഭാര്യ ബിന്ദുവും കൂലിപ്പണിയെടുത്താണ് നാലു മക്കളെ പോറ്റുന്നത്. ലോക്ഡൗണ്‍ തുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപുര്‍ണമായി. കൂലിപ്പണി നിലച്ചു. വെള്ള കാര്‍ഡുമായി റേഷന്‍ കടയില്‍ ചെന്നാല്‍ ഒരു മാസം ആകെ കിട്ടുന്നത് മൂന്ന് കിലോ അരിമാത്രം. ഇത് കൊണ്ട് എന്താകാനാണെന്ന് ബിനീഷ് ചോദിക്കുന്നു. ലോക്ഡൗണ്‍ തുടങ്ങിയതോടെ കടം വാങ്ങി മടുത്തു. വീട് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആകെയുള്ള സമ്പാദ്യം. അതിനു തന്നെ കൃത്യമായ രേഖകളില്ല. റേഷന്‍ കാര്‍ഡ് പ്രകാരം സമ്പന്ന കുടുംബമായതിനാല്‍ ഇവര്‍ക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. വായ്പക്കോ മറ്റ് ആനുകൂല്യങ്ങള്‍ക്കോ അപേക്ഷിക്കാന്‍ കഴിയുന്നില്ല. എത് സഹായത്തിന് അപേക്ഷിക്കണമെങ്കിലും റേഷന്‍ കാര്‍ഡ് വേണം. ആദിവാസി വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച പദ്ധതികള്‍ക്ക് പോലും ഈ കുടുംബത്തിന് അപേക്ഷിക്കാന്‍ കഴിയുന്നില്ല. 10, 9,6,3 ക്ലാസുകളിലായാണ് മക്കള്‍ പഠിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും. ലോക്ഡൗണ്‍ കാരണം മക്കള്‍ വീട്ടിലിരിക്കുന്നതിനാല്‍ നാലുനേരവും അന്നത്തിനുള്ള വക കണ്ടെത്താനാവാതെ കണ്ണീര്‍ വാര്‍ക്കുകയാണ് ബിനീഷും ബിന്ദുവും. വായ്പയെടുത്ത് ടി.വി. വാങ്ങിയതിനാല്‍ മക്കളുടെ ഓണ്‍ലൈന്‍ പഠനം നടക്കുന്നുണ്ട്. പക്ഷെ കൂലിപണി ഇല്ലാതായതിനാല്‍ ജീവിതചെലവും വായ്പാ തിരിച്ചടവും പ്രതിസന്ധിയിലായിരിക്കുകയാണ്. വെള്ള റേഷന്‍ കാര്‍ഡിന്റെ ചതി മനസിലായതോടെ ദാരിദ്ര രേഖക്കു താഴെയുള്ളവരുടെ ഗണത്തിലേക്ക് മാറാനായി കയറിയിറങ്ങാത്ത ഓഫീസുകളില്ല. ഉടന്‍ ശരിയാക്കാമെന്ന മറുപടി മാത്രമാണ് എപ്പോഴും ലഭിക്കുന്നതെന്ന് ബിനീഷ് പറഞ്ഞു.

ഡിജിറ്റല്‍ സാക്ഷരതയിലൂടെ സംസ്ഥാനം ഡിജിറ്റല്‍ യുഗത്തിലേക്ക്: മന്ത്രി ഒ ആര്‍ കേളു
സ്മാര്‍ട്ട് ഓഫീസ് മാനേജ്മെന്റ് & ഡിജിറ്റല്‍ സ്കില്‍സ് കോഴ്സ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്തെ ഗ്രാമീണ മേഖലയുള്‍പ്പെടെ ഡിജിറ്റല്‍ യുഗത്തിലേക്ക് കടക്കുകയാണെന്നും ഏല്ലാവരെയും ഡിജിറ്റല്‍ സാക്ഷരരാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാക്ഷരത മിഷന് മുഖേന പ്രത്യേക