പടിഞ്ഞാറത്തറ:ബാണാസുരസാഗര്‍ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം കരമാന്‍തോടിലേക്ക് ഒഴുക്കി വിടേണ്ട സാഹചര്യമാണുള്ളത് .അപ്പര്‍ റൂള്‍ ലെവല്‍ 775.00 മീറ്റര്‍ ആയതിനാല്‍ ഇന്ന് വൈകുന്നേരം 3 മണിക്ക് ശേഷം സ്പീല്‍വേ ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ 8.5 ക്യൂബിക് മീറ്റര്‍ പ്രകാരം ഘട്ടം ഘട്ടമായി സെക്കന്റില്‍ 50 ക്യൂബിക് മീറ്റര്‍ വരെ വെള്ളം കരമാന്‍തോടിലേക്ക് തുറന്നു വിടും.ഷട്ടര്‍ തുറക്കുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം മൂന്നു മിനിറ്റ് ഇടവിട്ട് സൈറണ്‍ മുഴക്കുകയും അതിനു ശേഷം മാത്രം ഷട്ടറുകള്‍ തുറക്കാന്‍ ആണ് ഉദ്ദേശിക്കുന്നത്. സൈറണ്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യം വന്നാല്‍ പോലും ഷട്ടര്‍ ഉയര്‍ത്തേണ്ടിവരും. ആയതിനാല്‍ കരമാന്‍തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ആളുകള്‍ പുഴയിലേക്ക് ഇറങ്ങരുതെന്നും അധികൃതര്‍ അറിയിച്ചു

ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി; നടി മീനു മുനീർ അറസ്റ്റിൽ
നടി മീനു മുനീർ അറസ്റ്റിൽ. നടൻ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തിയ കേസിലാണ് നടിയെ അറസ്റ്റ് ചെയ്തത്. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.