വനം, വന്യജീവി, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ നിലവിലുള്ള വനപ്രദേശങ്ങളുടെ ചുറ്റുമായി ബഫര്‍ സോണുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനങ്ങള്‍ ഈ നാട്ടിലെ മനുഷ്യജീവിതത്തെ സാരമായി ബാധിക്കുന്നവയാണ്. മൃഗത്തെയും കാടിനെയും സംരക്ഷിക്കാനുള്ള ശ്രമം ശ്ലാഘനീയമെങ്കിലും ഇത് ഒരു അപ്രഖ്യാപിത കുടിയിറക്കലാണെന്ന് ആർക്കും മനസിലാകും. ഈ പേരില്‍ പൊതുജനത്തിന്റെ ജീവിതം അവഗണിക്കുന്നതും ദുരിതപൂര്‍ണമാക്കുന്നതും അംഗീകരിക്കാന്‍ സാധിക്കുകയില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പിന്‍വാങ്ങണമെന്നും ജനജീവിതത്തെയും ജനത്തിന്റെ മൗലികാവകാശങ്ങളെയും സംരക്ഷിക്കാത്ത വിജ്ഞാപനങ്ങള്‍ പിന്‍വലിക്കണമെന്നും തരിയോട് മേഖല കെസിവൈഎം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജനജീവിതത്തെ തികച്ചും മോശമായി ബാധിക്കുന്ന ഈ ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി കെസിവൈഎം തരിയോട് മേഖല മുന്നോട്ട് പോകുമെന്നും അറിയിച്ചു.
ഫാ. സനോജ് ചിറ്ററയ്ക്കൽ (ഡയറക്ടർ, കെസിവൈഎം തരിയോട് മേഖല)
അഭിനന്ദ് കൊച്ചുമലയിൽ
(പ്രസിഡൻ്റ്,കെസിവൈഎം തരിയോട് മേഖല)
എബിൻ മുട്ടപ്പള്ളിൽ
ആൽഫിൻ അമ്പാറയിൽ
ജയിൻ,
സി. ജീന എസ്.എച്ച് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.