എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ”
എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്. കോഴിക്കോട്
മാൻകൈൻഡ് ലിറ്ററേച്ചർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.
കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ, നിരവധി സാംസ്കാരിക പ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ പത്മശ്രീ. ചെറുവയൽ രാമൻ, മാതൃഭൂമിന്യൂസ് ചീഫ് റിപ്പോർട്ടർ എം.കമലിന്
പുസ്തകം കൈമാറിയാണ് പ്രകാശനം ചെയ്തത്. പു.ക.സ ജില്ലാ സെക്രട്ടറി എം ദേവകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരായ ധനൂപ. എം കെ, പി ജെ ബിനേഷ്, സുമേഷ് സി. എം, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മുസ്തഫ ദ്വാരക സ്വാഗതവും
രമ്യ അക്ഷരം നന്ദിയും പറഞ്ഞു.

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം: കൂടിക്കാഴ്ച നാളെ
നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. ബിപിടി/ എംപിടിയാണ് യോഗ്യത. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നാളെ (ഓഗസ്റ്റ് 27) രാവിലെ 10