തരിയോട് സെന്റ് മേരീസ് യു.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരുടെ സര്‍ഗശേഷി വികാസത്തിന് വേണ്ടി ഗൂഗിള്‍ മീറ്റ് വഴി ആരംഭിച്ച ‘കുട്ടിക്കൂട്ടം’ പരിപാടി വൈത്തിരി ബി.ആര്‍.സി ട്രെയ്‌നര്‍ വിനോദ് സാര്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ബിജു ചിറ്റേടത്ത്,ഷാജി ചന്ദനപറമ്പില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സജി പുഞ്ചയില്‍, ഹെഡ്മാസ്റ്റര്‍ രാജന്‍ എം.വി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എല്ലാ ശനിയാഴ്ചകളിലും നടത്തപ്പെടുന്ന ഈ പരിപാടിയുടെ നേതൃത്വം വഹിക്കുന്നത് ക്ലാസ് അധ്യാപിക ജിഷ ഇ. എസും മാതാപിതാക്കളുടെ പ്രതിനിധി ജോഷി നമ്പുശ്ശേരിയും ചേര്‍ന്നാണ്. അബ്രിയാന റോസ് അഗസ്റ്റിന്‍, ജെനീറ്റ ജോഷി എന്നിവര്‍ ആയിരുന്നു ഈ പ്രാവശ്യത്തെ കുട്ടിക്കൂട്ടത്തിന്റെ അവതാരകര്‍. ഈ ലോക്ഡൗണ്‍ കാലത്തും കുട്ടികളുടെ സര്‍ഗ്ഗവാസനകളെ ഉണര്‍ത്തുന്ന കുട്ടിക്കൂട്ടം പരുപാടി കുഞ്ഞുമക്കളുടെ വിവിധ കലാപരുപാടികളാല്‍ മികവുറ്റതായിരുന്നു.

റോഡ് സുരക്ഷാ ബോധവൽക്കരണവും പ്രിവിലേജ് കാർഡ് വിതരണവും
മേപ്പാടി:ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമായി വയനാട് ജില്ലാ ആർ.ടി.ഒ. യുടെ നേതൃത്വത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒപ്പം ആർ ടി ഒ ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ഡോ. മൂപ്പൻസ്