പുല്‍പ്പള്ളി:കൂട്ടിനുള്ളില്‍ വളര്‍ത്തിയ പത്തോളം മുട്ട കോഴികളെ വന്യജീവി കൊന്നു. പുല്‍പ്പള്ളി കുന്നത്തുകവല മുട്ടത്ത് സണ്ണിയുടെ വീടിനോട് ചേര്‍ന്നുള്ള കൂട്ടിലെ കോഴികളെയാണ് കൊന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കൂട്ടില്‍ മുപ്പതോളം കോഴികളാണുണ്ടായിരുന്നത്.ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയിരുന്നില്ലെങ്കില്‍ എല്ലാ കോഴികളെയും കൊല്ലുമായിരുന്നെന്ന് സണ്ണി പറയുന്നു. ബന്ധിപ്പൂര്‍ വനമേഖലയോട് ചേര്‍ന്നാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.ജീവി എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ല.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669