അന്താരാഷ്ട്ര പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി പൂക്കോട് വെറ്ററിനറി കോളേജിലെ പ്രിവന്റീവ് മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വളർത്തു നായകൾക്കും പൂച്ചകൾക്കും സൗജന്യമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകുന്നു. സെപ്റ്റംബർ 28,29,30 തീയതികളിൽ കാലത്ത് 9 നും ഉച്ചക്ക് 1 മണിക്കും ഇടയിൽ പൂക്കോട് വെറ്ററിനറി സർവ്വകലാശാല മൃഗചികിത്സ സമുച്ചയത്തിൽ വെച്ചാണ് കുത്തിവെപ്പ് നൽകുക. ഗുണഭോക്താക്കൾ ആകാൻ താല്പര്യമുള്ളവർക്ക് 9746834837/ 9744784321 നമ്പറിൽ കാലത്ത് 10 നും വൈകിയിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് പേര് ബുക്ക് ചെയ്യേണ്ടതാണ്.

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും
മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.