ബഫർ സോൺ:വൻ പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്

കൽപ്പറ്റ: കോഴിക്കോട് വയനാട് ജില്ലകളിലായി 13 വില്ലേജുകൾ മലബാർ വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ആയി ഇറക്കിയ കരട് വിജ്ഞാപനം അംഗീകരിക്കില്ലെന്നും കരടുവിജ്ഞാപനം റദ്ദ് ചെയ്യുന്നതുവരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കെപിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദീഖ്. വൈത്തിരിയിൽ നടന്ന യുഡിഎഫ് ജനസംരക്ഷണ സമിതി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ ഒന്നാംപ്രതി സിപിഎമ്മും രണ്ടാംപ്രതി കേന്ദ്രസർക്കാരും ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട വയനാട് ജില്ലയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ച് അറിഞ്ഞിട്ടില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ വയനാട് ജില്ലയെ പരാമർശിക്കാത്തത് എന്തുകൊണ്ടാണെന്ന് സികെ ശശീന്ദ്രൻ എംഎൽഎ വ്യക്തമാക്കണം. ഒരു കിലോമീറ്റർ ആയി എയർ ഡിസ്റ്റൻസ് നിർണയിച്ചത് സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും ശുപാർശപ്രകാരമാണ്. അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സിപി എമ്മിനും സംസ്ഥാനസർക്കാരിനും മാറി നിൽക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരട് വിജ്ഞാപനം റദ്ദ് ചെയ്യുന്നത് വരെയുള്ള വിവിധ സമരപരിപാടികൾക്ക് കൺവെൻഷൻ രൂപംനൽകി. ആദ്യപടിയായി സെപ്റ്റംബർ 23 24 തിയ്യതികളിലായി ഭവന സന്ദർശനം നടത്തും. ഇരുപത്തിയാറാം തീയതി പഞ്ചായത്ത് തലങ്ങളിൽ ജനരക്ഷാ മാർച്ച് സംഘടിപ്പിക്കും. ഒന്നാം തീയതി താമരശ്ശേരിയിൽ വച്ച് നടക്കുന്ന രാപ്പകൽ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിച്ചു. കെ സി റോസക്കുട്ടി ടീച്ചർ, പി പി ആലി, സലിം മേമന, കെ വി ഉസ്മാൻ, സുനീഷ് തോമസ്, പി ടി വർഗീസ്, ശശി അച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.

അവസാന സ്ഥാനക്കാരോടും ജയിക്കാനായില്ല; പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് നിരാശയുടെ സമനില. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരായ വോള്‍വ്‌സിനോടാണ് യുണൈറ്റഡ് സമനില വഴങ്ങേണ്ടിവന്നത്. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. സ്വന്തം തട്ടകത്തില്‍

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും

തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ

സ്ട്രോക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

തലച്ചോറിലേക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴൽ കട്ടപിടിക്കുന്നത് മൂലമോ തലച്ചോറിനുള്ളിൽ രക്തസ്രാവം ഉണ്ടാകുമ്പോഴോ ആണ് പക്ഷാഘാതം സംഭവിക്കുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പക്ഷാഘാതം തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുകയും തലച്ചോറിലെ കോശങ്ങൾക്ക് ഓക്സിജനും പോഷകങ്ങളും ലഭിക്കാതിരിക്കുകയും

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങും, ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്

ഡിസംബർ 31ന് രാജ്യം മുഴുവൻ പുതുവത്സര ആഘോഷങ്ങളുടെ തിരക്കിലായിരിക്കും. നഗര പ്രദേശങ്ങളിൽ ഈ ദിവസം ഡെലിവറി തൊഴിലാളികൾക്ക് ജോലി ഭാരം വർദ്ധിക്കുന്ന ദിവസം കൂടിയാണ്. എന്നാൽ ഈ ദിവസം പണിമുടക്ക് പ്രഖ്യാപിച്ചാൽ ഡെലിവറികൾ പ്രത്യേകിച്ചും

മെഡി സെപ്പ്, ലോൺ റിക്കവറി; സർക്കാറിന്റെ വഞ്ചന അവസാനിപ്പിക്കണം: എ.എം ജാഫർഖാൻ

കൽപ്പറ്റ: സംസ്ഥാന ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ വേണ്ടത്ര കൂടി ആലോചന ഉണ്ടായിട്ടില്ലെന്നും പ്രീമിയം വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നും എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർ ഖാൻ. വയനാട് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത്

ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി മോഡൽ ഐ.എച്ച്.ആർ.ഡി കോളേജിലെ വിവിധ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.