കൊച്ചി:പുതുവർഷത്തെ ആഘോഷപൂർവ്വം വരവേറ്റ് ലോകം. ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ ലോകത്ത് ആദ്യമായി കിരിബാത്തിയിൽ പുതുവർഷം പിറന്നു. പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റു. കേരളവും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ വരവേറ്റത്. ഇന്ത്യൻ സമയം 9.30നായിരുന്നു ചൈനയിൽ പുതുവത്സരമെത്തിയതെങ്കിൽ ഇന്ത്യൻ സമയം 1.30നായിരുന്നു യുഎഇ പുതുവത്സരത്തെ വരവേറ്റത്. ലോക റെക്കോഡിട്ടായിരുന്നു യുഎഇയിലെ പുതുവർഷ ആഘോഷം. റാസ് അൽ ഖൈമയിൽ പതുവത്സരാഘോഷത്തിൽ 2400 ഡ്രോണുകളും ആറു കിലോമീറ്റർ നീളത്തിലുള്ള വെടിക്കെട്ടും തീർത്താണ് പുതുവത്സരത്തിൽ വിസ്മയം സൃഷ്ടിച്ചത്. ബുർജ് ഖലീഫയും ദുബായ് ഫ്രെയിമും പുതുവത്സരത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഇന്ത്യൻ സമയം പുലർച്ചെ 2.30ന് റഷ്യയിലും പുലർച്ചെ 5.30ന് ബ്രിട്ടനിലും പുതുവത്സരപ്പിറവി ആഘോഷത്തിന് വഴിമാറി. ന്യൂഡൽഹിയിൽ കനത്ത സുരക്ഷയിലായിരുന്നു പുതുവത്സരാഘോഷം.

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







