കൽപ്പറ്റ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തിൽ നിർഭയ വയനാട് സൊസൈറ്റിയുടെ സഹകരണത്തോടെ യുവജന ക്ലബ്ബ്, വായനശാലകളിലെ 18-29 പ്രായത്തിലുള്ളവർക്കായി ക്ലസ്റ്റർതല കായികമേള ജനുവരി 5 മുതൽ സംഘടിപ്പിക്കുന്നു. കൽപ്പറ്റ, സുൽത്താൻ ബത്തേരി ബ്ലോക്ക് പരിധിയിലെ യുവജനങ്ങൾക്ക് പങ്കെടുക്കാം. ഫുട്ബോൾ ( സെവൻസ് ), വോളീബോൾ, വനിതാ-പുരുഷ ബാഡ്മിൻ്റൺ (സിംഗിൾ) തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9656056101, 8921478768 എന്ന നമ്പറിൽ ബന്ധപ്പെടുക. അവസാന തീയതി : ജനുവരി 4ന് വൈകുന്നേരം 5 മണി വരെ

ശ്രേയസ് റോയൽ 10-പുരുഷ സ്വാശ്രയ സംഘം വാർഷികം നടത്തി
ബഡേരി യൂണിറ്റിലെ റോയൽ 10 പുരുഷ സ്വാശ്രയ സംഘത്തിന്റെ വാർഷികം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ബൈജു അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യസന്ദേശം







