ജില്ലയിലെ വിവിധ റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരണ ഉദ്ഘാടനവും പ്രവൃത്തി ഉദ്ഘാടനവും 24 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. രണ്ടിടങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ ഒ.ആര്. കേളു എം.എല്‍.എ അധ്യക്ഷത വഹിക്കും. രാവിലെ 11 ന് തൊണ്ടര്‍നാട് കോറോം ദോഹ പാലസില്‍ 10 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച തരുവണ -കാഞ്ഞിരങ്ങാട് റോഡ് , 16 കോടി കിഫ്ബി ധനസഹായത്തില്‍ കാഞ്ഞിരങ്ങാട് -നിരവില്‍പ്പുഴ റോഡ്, 6 കോടി രൂപ ചെലവില്‍ മൂളിത്തോട് -പുതുശ്ശേരി റോഡിന്റെയും പ്രവൃത്തി ഉദ്ഘാടനവും വൈകീട്ട് 4 ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ വെച്ച് 4.5 കോടി ചെലവില്‍ പൂര്‍ത്തീകരിച്ച തോണിച്ചാല്‍ – പള്ളിക്കല്‍ റോഡ്, 2 കോടി രൂപ ചെലവില്‍ നവീകരിച്ച പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡ്, 8 കോടി 35 ലക്ഷം രൂപ ചെലവില്‍ ആധുനിക രീതിയില്‍ നടപ്പിലാക്കുന്ന ഒണ്ടയങ്ങാടി -ബാവലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ