2021 നകം ജില്ലയില്‍ 21534 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്ന ബൃഹത് പദ്ധതിയ്ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍ദേശം നല്‍കി.
കളക്ട്രറ്റില്‍ ചേര്‍ന്ന ജല ശുചിത്വ മിഷന്‍ യോഗത്തിലാണ് നിര്‍ദ്ദേശം. പതിനഞ്ച് ദിവസത്തിനകം പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജല അതോറിറ്റിയുടെ 12331 ഗാര്‍ഹിക കുടിവെള്ള കണക്ഷനും, ഭൂജലവകുപ്പിന്റെ 370കണക്ഷനും, ജലനിധിയുടെ 8833 കണക്ഷനുകള്‍ക്കുമാണ് ജില്ലാ ജല ശുചിത്വ മിഷന്‍ ഇതുവരെ അംഗീകാരം നല്‍കിയത്. യോഗത്തില്‍ മെമ്പര്‍ സെക്രട്ടറി ടി തുളസിധരന്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







