മാസങ്ങൾക്ക് ശേഷം ബാവലിയിൽ നിന്ന് മൈസൂരിലേക്ക് നാളെ മുതൽ ബസ് സർവീസ് ആരംഭിക്കുന്നു. ബാവലിയിൽ നിന്നും രാവിലെ 7 മണിക്ക് മൈസൂരിലേക്ക് കർണാടക സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർവീസാണ് ആരംഭിക്കുന്നത്. ഈ ബസ് മൈസൂരിൽ നിന്നും വൈകിട്ട് നാലുമണിക്ക് തിരിച്ച് ഏഴുമണിയോടെ ബാവലിൽ എത്തി ചേരും. കഴിഞ്ഞ മാർച്ച് മാസത്തിൽ കൊറോണ വ്യാപനം ആയി ബന്ധപ്പെട്ട ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഈ ബസ് സർവീസ് പൂർണ്ണമായി നിർത്തിവേറെ ക്കുകയായിരുന്നു.അഞ്ച് മാസത്തിനു ശേഷമാണ് ഈ ബസ് സർവീസ് പുനരാരംഭിക്കുന്നത്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ