നെന്മേനി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16ല്‍ കളിപ്പുരകോളനി ഒഴികെയുള്ള മറ്റെല്ലാ പ്രദേശവും വാര്‍ഡ് 13ല്‍ പുളിഞ്ഞാല്‍ ജംഗ്ഷന്‍ മുതല്‍ ജനശ്രീ ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുഭാഗവും വാര്‍ഡ് 3ലെ മാനിവയല്‍ ഗ്രന്ഥശാല മുതല്‍ കുന്താണി കുരിശ് ജംഗ്ഷന്‍,കുന്താണി മലങ്കര റോഡില്‍ കുന്താണി മുതല്‍ വാഴക്കണ്ടി ജലനിധി പമ്പ് ഹൈസ് വരെയും വാഴക്കണ്ടി താനിപ്പുര,പുലച്ചിമൂല കോളനികള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ 2,17 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഭൂദാനം ഷെഡ് മുതല്‍ ഭൂദാനം ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങളും ഭൂദാനം ജംഗ്ഷന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 2,17,18 വാര്‍ഡുകളിലായി ഉള്‍പ്പെടുന്ന പ്രദേശവും വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 പൂര്‍ണ്ണമായും മൈക്രോ/കണ്ടൈൻമെന്റ് സോണുകളാക്കി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമെന്ന് വീണ ജോർജ്, പ്രതിഷേധം കനക്കുന്നതിനിടെ ആരോഗ്യമന്ത്രി ബിന്ദുവിൻ്റെ വീട്ടിൽ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ വീട്ടിലെത്തിയത്. മന്ത്രി, ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന