പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു പൂഴിത്തോട് ബദൽ റോഡിന്റെ വനത്തിലൂടെയുള്ള 8.25 കി.മി ദൂരം റോഡ് നിർമ്മിക്കുന്നതിനാവശ്യമായ അനുമതി നൽകാത്ത കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഷേധാകത്മക നയത്തിൽ പ്രതിഷേധിച്ച് തറക്കല്ലിട്ടതിന്റെ 26ാം വാർഷിക ദിനത്തിൽ 10 മിനിട്ട് ലൈറ്റ് അണച്ച് പടിഞ്ഞാറത്തറയിലെ ജനങ്ങൾ വഞ്ചനാദിനമായി ആചരിച്ചു.വഞ്ചനാദിനാചരണത്തിന് റോഡ് വികസന സമിതി ചെയർമാൻ കെ.എ ആന്റണി,വൈസ് ചെയർമാൻ
ജോസഫ് കാവലം, റ്റി.പി കുര്യക്കോസ്, അഡ്വ. ജോർജ് വാതുപറമ്പിൽ, കെ.വി റജി, ടോമി മാത്യു ,ജോൺസൺ പി.യു, ലോറസ് കെ.ജെ,സിബി ജോൺ, ജിനിഷ് എളമ്പശ്ശേരി, ബിനോയ് ജോസഫ്, സതീഷ് പോൾ തുടങ്ങിയവർ നേതൃത്വം നൽകി. ഒക്‌ടോബർ രണ്ടിന് പടിഞ്ഞാത്തറയിൽ ജനകീയ സംഗമം നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ 26 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് കേരളാ ഗവൺമെന്റിൽ നിന്ന് ഒരു അപേക്ഷയും, ഡി.പി.ആർ അടക്കകമുള്ള മുഴുവൻ രേഖകളും ഈ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നൽകുന്നത് എന്നത് ശ്രദ്ധേയമാണ്.ചുരം നവീകരണത്തിനു കഴിഞ്ഞ വർഷം 2 ഏക്കർ വനഭൂമി സംസ്ഥാന ഗവൺമെന്റിന് നൽകിയതു പുതിയ എൻ.ഡി.എ ഗവൺമെന്റി വികസന നയമാണ് സൂചി പ്പിക്കുന്നത്,ഈ വിഷയത്തിൽ പഴയ യു.പി.എ ഗവൺമെന്റിന്റെ നയം നമ്മൾക്ക് എതിരായിരുന്നു. എ.ൻ.ഡിഎ ഗവൺമെന്റ് വന്നതിനശേഷം ആദ്യമായാണ് സംസ്ഥാ ഗവൺമെൻറ് കേന്ദ്രത്തിന് അപേക്ഷ സമർപ്പിക്കുന്നത്.ഈ സാഹചര്യത്തിൽ ബഹുമാനപ്പെട്ടവയനാട് എം പി രാഹുൽ ഗാന്ധി വടകര എം.പി കെ.മുരളിധരൻ ,കേന്ദ്ര മന്ത്രി വി.മുരളിധരൻ, കല്ലറ്റ എംഎൽഎ സി.കെ ശശിന്ദ്രൻ എന്നിവർക്ക് ബദൽ റോഡ് വികസന സമിതി നിവേദനം നൽകി. സി.പി.എം,ബി.ജെ.പി ,കോൺഗ്രസ്സ് ,മുംസ്ലിംലീഗ്, കേരളാ കോൺഗ്രസ്സ്, സി പി ഐ അടക്കമുള്ള എല്ലാ രാഷ്ട്രിയ കക്ഷികളു സാമൂഹ്യ പ്രവർത്തകരും മത സംഘടനാ നേതാക്കളും വർഷങ്ങളായി ഒറ്റക്കെട്ടായി മുറവിളി ഉയർത്തുന്നുണ്ട്.