കൽപ്പറ്റ : രാജ്യത്തെ പട്ടിണിയിലേക്ക് തള്ളിവിടാനും കർഷക സമൂഹത്തെ വൻകിട കോർപ്പറേറ്റുകളുടെ അടിമകളായി മാറ്റാനും സഹായിക്കുന്ന കാർഷിക വിള, വിപണന, വാണിജ്യ ബില്ലുകൾക്കെതിരെ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധ സമരം നടത്തി. കർഷകർക്ക് ദോഷകരമായി മാറുന്ന ബില്ലുകൾ കത്തിച്ചു കൊണ്ടായിരുന്നു സമരം. കർഷകർ പ്രതിഷേധ പ്രകടനവും നടത്തി.
പനമരത്ത് സമര പരിപാടികളുടെ ജില്ലാതല ഉദ്ലാടനം മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അസ്മത്ത് നിർവ്വഹിച്ചു. സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ്, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അസീസ് കുനിയൻ , പഞ്ചായത്ത് യുത്ത് ലീഗ് സെകട്ടറി ജാബിർ വരിയിൽ, എസ് ടി.യു.ജില്ലാ സെകട്ടറി കെ.. ടി. സുബൈർ, പനമരം ടൗൺ ലീഗ് സെക്രട്ടറി ഷാജഹാൻ കോവ, നാസർ കൂളിവയൽ, ദാവൂദ് കൈതക്കൽ, ജസീർ കെ , റംഷാദ് കൈതക്കൽ, നൗഷാദ് പച്ചിലക്കാട്, ടി. നസീർ പ്രസംഗിച്ചു.
മുട്ടിൽ, പൊഴുതന, വൈത്തിരി, പടിഞ്ഞാറത്തറ, ബത്തേരി, ചുളളിയോട്, അമ്പലവയൽ തുടങ്ങിയവിടങ്ങളിൽ ബില്ല് കത്തിക്കൽ സമരം നടത്തി