സൗദി ദമാമില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിയടക്കം മൂന്ന് മലയാളികള്‍ മരിച്ചു.
തൊണ്ടർനാട് കുഞ്ഞോം സ്വദേശി അന്‍സിഫ് (22),
മലപ്പുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് സ്വദേശി സനദ്(22) എന്നിവരാണ് മരിച്ചത്.കുഞ്ഞോം ചക്കര പോക്കറിന്റെയും സെലീനയുടെയും രണ്ടാമത്തെ മകനാണ് അന്‍സിഫ്.ഇന്ന് പുലര്‍ച്ചെ ദമാം ദഹ്‌റാന്‍ മാളിന് സമീപമാണ് അപകടം . ഇവര്‍ ഓടിച്ചിരുന്ന കാര്‍ സര്‍വീസ് റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് അപകടം.സൗദി ദേശീയ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്