പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് 26 വർഷം പിന്നിട്ടിട്ടും റോഡ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പടിഞ്ഞാറത്തറ യൂണിറ്റിന്റെ നേതൃത്വത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.കെ ദേവസ്യ,സെക്രട്ടറി കെ.പി നൂറുദ്ദീൻ,ട്രഷറർ പി.പി അബ്ദുറഹ്മാൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.ആറര മുതൽ 7 മണി വരെ കടകളടച്ച് മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനവും നടത്തി. ടൗണിലെ മുഴുവൻ വ്യാപാരികളും പ്രതിഷേധ പരിപാടികളിൽ പങ്കാളികളായി.

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു
സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍