വിവിധ റോഡുകള്‍ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന ലക്ഷ്യത്തിലൂടെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച ജില്ലയിലെ രണ്ട് റോഡുകളുടെ ഉദ്ഘാടനവും ഒരു റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവും കൂടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നിര്‍വഹിച്ചു. ഇതോടെ ജില്ലയില്‍ വ്യാഴാഴ്ച്ച 7 പ്രവൃത്തികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്. ചടങ്ങില്‍ ഒ.ആര്‍. കേളു എം. എല്‍.എ അധ്യക്ഷത വഹിച്ചു.
പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 4.5 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയാക്കിയ തോണിച്ചാല്‍ -പള്ളിക്കല്‍ റോഡ്, 2 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി പൂര്‍ത്തീകരണവും പ്രളയനാന്തര പുനര്‍നിര്‍മ്മാണ ഫണ്ടും ബഡ്ജറ്റ് ഫണ്ടും സംയുക്തമായി ഉപയോഗിച്ച് 8 കോടി 35 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തലശ്ശേരി -ബാവലി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിര്‍വ്വഹിച്ചത്.

മാനന്തവാടി -കണ്ടോത്തുവയല്‍ റോഡിനെയും, മാനന്തവാടി – കല്‍പ്പറ്റ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് തോണിച്ചാല്‍ പള്ളിക്കല്‍ റോഡ്. 3.2 കിലോമീറ്റര്‍ നീളമുള്ള റോഡില്‍ തോണിച്ചാല്‍ മുതല്‍ പള്ളിക്കല്‍ വരെ 5.50 മീറ്റര്‍ വീതിയില്‍ ബി.എം ബി.സി ചെയ്യുകയും 8 കലുങ്കുകളും ആവശ്യമായി ഭാഗങ്ങളില്‍ ഓവുചാല്‍ നിര്‍മ്മിക്കുകയും ചെയ്താണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. റോഡ് സുരക്ഷയുടെ ഭാഗമായി റോഡ് മാര്‍ക്കിങ്ങ്, സൂചനാ ബോര്‍ഡുകള്‍, സ്റ്റഡുകള്‍ എന്നിവയും സ്ഥാപിച്ചു. 5.3 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പള്ളിക്കുന്ന് -അഞ്ചുകുന്ന് റോഡിന്റെ ഉപരിതലം സിജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നവീകരണ പ്രവൃത്തിയിലൂടെയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

വയനാട് ജില്ലയെ കര്‍ണാടക സംസ്ഥാനമായും കണ്ണൂര്‍ ജില്ലയുമായും ബന്ധിപ്പിക്കുന്ന തലശ്ശേരി -ബാവലി റോഡ് പുരാതനവും വളരെ പ്രാധാന്യമേറിയതുമാണ്. റോഡിന്റെ രണ്ടാം ഗേറ്റ് മുതല്‍ ബാവലി വരെയുള്ള 4 കിലോമീറ്റര്‍ ഭാഗമാണ് നവീകരിക്കുന്നത്. ഇതിനായി 3.35 കോടി രൂപയാണ് ചെലവിടുക. ഇതേ റോഡിന്റെ കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെയുള്ള ഭാഗം നവീകരിക്കുന്നതിന് പ്രളയ പുനര്‍നിര്‍മ്മാണ ഫണ്ടില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. കൈതക്കൊല്ലി മുതല്‍ രണ്ടാം ഗേറ്റ് വരെ റോഡിന്റെ ഉപരിതലം ബി.എം ബി.സി ചെയ്ത് നവീകരിക്കും. റോഡിലെ പ്രധാന ടൗണായ കാട്ടിക്കുളത്ത് ഓവുചാല്‍ നിര്‍മ്മാണം, ഇന്റര്‍ലോക്ക് പതിച്ച നടപ്പാത, കൈവരി സ്ഥാപിക്കല്‍ എന്നീ പ്രവൃത്തികളും നടത്തും.
ചടങ്ങില്‍ റോഡുകളുടെ ശിലാഫലകം ഒ.ആര്‍ കേളു എം.എല്‍.എ അനാശ്ചാദനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി. ആര്‍. പ്രവീജ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. പ്രഭാകരന്‍, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.എം. ഹരീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിബു കൃഷ്ണരാജ്, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സി. ബി. നളിന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.