മൂന്ന് വര്‍ഷം കൊണ്ട് വയനാട്ടില്‍ സാക്ഷരരായത് 11892 മുതിര്‍ന്നവര്‍.

ജില്ലാ സാക്ഷരതാ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രമ ഫലമായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 11,892 മുതിര്‍ന്നവര്‍ സാക്ഷരരായി. ആദിവാസി സാക്ഷരത, സമഗ്ര പട്ടിക വര്‍ഗ്ഗ സാക്ഷരത, നവചേതന പട്ടികജാതി സാക്ഷരത, അക്ഷരലക്ഷം സാക്ഷരത എന്നീ പദ്ധതികളിലൂടെയാണ് ഇത്രയും മുതിര്‍ന്നവര്‍ സാക്ഷരരായത്. പത്താം തരം തുല്യതക്ക് 1564 പേരും ഹയര്‍ സെക്കണ്ടറി തുല്യതക്ക് 1304 പേരും വിജയിച്ചു. ഹയര്‍ സെക്കന്‍ഡറി തുല്യത വിജയിച്ചവരില്‍ ഭൂരിഭാഗവും ഡിഗ്രിക്ക് പഠിച്ച് വരുന്നു.

ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിക്കുന്ന ചങ്ങാതി പദ്ധതിയിലൂടെ 58 ഇതര സംസ്ഥാനക്കാര്‍ മലയാളം പഠിച്ച് വിജയിച്ചു. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാവുന്ന ഗുഡ് ഇംഗ്ലീഷ് പദ്ധതിയിലൂടെ 102 പേര്‍ വിജയിച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാവുന്ന ഗുഡ് ഇംഗ്ലീഷ് പദ്ധതിയിലൂടെ 102 പേര്‍ വിജയിച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന അച്ചിഹിന്ദി പദ്ധതിയിലൂടെ 21 പേര്‍ വിജയിച്ചു. നന്നായി മലയാളം കൈകാര്യം ചെയ്യാന്‍ പറ്റുന്ന പച്ചമലയാളം പദ്ധതിലൂടെ 8 പേര്‍ വിജയിച്ചു.

നാലാം തരം തുല്യത 1022 പേരും ഏഴാം തരം തുല്യത 429 പേരും വിജയിച്ചു. ഭരണഘടനയുടെ മൂല്യം സാധാരണ ജനങ്ങളിലെത്തിച്ചത്തിച്ച ഭരണഘടന സാക്ഷരതാ പരിപാടിയിലൂടെ ഒരു ലക്ഷത്തിലധികം ആദിവാസി വിഭാഗങ്ങളും സാധാരണക്കാരും ഭരണഘടനയുടെ അന്ത:സത്ത മനസിലാക്കി്. 2018ല്‍ നടത്തിയ പുരാരേഖ സര്‍വ്വേയിലൂടെ പതിനായിരത്തിലധികം പുരാരേഖയുടെ വിവരം കണ്ടെത്തി സംസ്ഥാന സാക്ഷരതാ മിഷനിലൂടെ പുരാരേഖാ വകുപ്പിന് കൈമാറിയിട്ടുണ്ട്. പരിസ്ഥിതി ജല സാക്ഷരതാ ക്ലാസുകള്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തി്. നവോത്ഥാനത്തിലെ സ്ത്രീമുന്നേറ്റം, ഇന്ത്യ എന്ന റിപ്പബ്ലിക്ക് കലാജാഥ, മുതിര്‍ന്നവരുടെ കലാപരമായ കഴിവുകള്‍ മാറ്റുരക്കുന്ന തുടര്‍ വിദ്യാഭ്യാസ കലോത്സവങ്ങള്‍ എന്നിങ്ങനെ വിപുലമായ പരിപാടികള്‍ കഴിഞ്ഞ 3 വര്‍ഷങ്ങളിലായി സാക്ഷരതാ മിഷന്‍ നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍പേഴ്‌സണായും സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറുമായ ജില്ലാ സാക്ഷരതാ മിഷനാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാ തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരും അതത് പ്രദേശത്തെ സാക്ഷരതാ സമിതി ചെയര്‍മാന്‍മാരാണ്. കോവിഡ് കാലഘട്ടത്തില്‍ പത്താം തരം തുല്യതയും ഹയര്‍ സെക്കന്‍ഡറി തുല്യതയും ഓണ്‍ലൈന്‍ ക്ലാസുകളായി നടന്നുവരുന്നു.

ജില്ലയിലെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ വിപുലമായ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം.ഷൈജുവിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍, ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസര്‍ കെ.സി.ചെറിയാന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, അസി. കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍ എന്നിവര്‍ സംബന്ധിച്ചു.

ജില്ലയിലെ നിരക്ഷരരായ 25000 ഓളം വരുന്ന ആദിവാസി വിഭാഗങ്ങളെ സാക്ഷരരാക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ക്ലാസുകള്‍ ഉടനെ ഊരുകളില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ സാക്ഷരതാ ശതമാനം 96.2 ശതമാനം ആയതില്‍ കുടുതലും സാക്ഷരരായവര്‍ വയനാട് ജില്ലയില്‍ നിന്നാണ്.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്

മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.