കൽപ്പറ്റ: 51എൻ.എസ്.എസ്. വർഷങ്ങളുടെ പൊലിമയിൽ ഭാരതം കടന്നുപോയപ്പോൾ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം സ്ഥാപക ദിനാചരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ജില്ലയിലെങ്ങും ആചരിച്ചു. എൻഎസ്എസ് ദിനത്തിൽ ജില്ലയിലെ 53 യൂണിറ്റുകളും വ്യത്യസ്ത പരിപാടികളോടെ സാമൂഹ്യ സേവനത്തിലൂടെ വ്യക്തിത്വ വികസനമെന്ന ലക്ഷ്യത്തോടെ വൊളണ്ടിയർമാരെ പങ്കാളികളാക്കി പരിപാടികൾ സംഘടിപ്പിച്ചു. കൊറൊണ മാനദണ്ഡങ്ങൾക്കു വിധേയമായി ഇന്ന് ജില്ലയിൽ വെബിനാറുകൾ, ടീൻ ഫോർ ഗ്രീൻ യൂണിറ്റുതല ഉദ്ഘാടനങ്ങൾ,എൻഎസ്എസ് അനുഭവങ്ങൾ പങ്കു വയ്ക്കൽ, മത സൗഹാർദ്ദ ചിത്രരചനാ മത്സരം, ഉപന്യാസരചനാ മത്സരം, വീഡിയോഷോ, എൻഎസ്എസ് ദിന ഗൂഗിൾ സന്ദേശങ്ങൾ, പോസ്റ്റർ രചന , നവോത്ഥാന നായകരുടെ ദർശനങ്ങൾ ഉൾക്കൊള്ളുന്ന സ്ലൈഡു പ്രദർശനം, പരിസര ശുചീകരണം , ലോഗോ ഡ്രോയിങ് മത്സരം ,വർച്വൽ അസംബ്ലി തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
വൊളണ്ടിയർമാർ സ്റ്റേ അറ്റ് ഹോം പ്രാവർത്തികമാക്കിക്കൊണ്ടു തന്നെയാണ് ദിനാചരണത്തെ വൈവിധ്യം നിറഞ്ഞതാക്കിയത്. ജില്ലയിൽ നടന്ന വെബിനാറുകളിൽ ജില്ലാ കൺവീനർ ശ്യാൽ കെ.എസ്. ക്ലസ്റ്റർ കൺവീനർമാരായ ഹരി എ , രജീഷ് എ.വി ,സാജിദ് പി കെ , രാജേന്ദ്രൻ .എം കെ, രവീന്ദ്രൻ കെ , എന്നിവർ പങ്കെടുത്തു.