ക്യാന്‍സര്‍ സെന്ററിന് മനോഹാരിത പകര്‍ന്ന് വേയ്‌വ്‌സ് പ്രവര്‍ത്തകര്‍

മാനന്തവാടി:വയനാട് ജില്ലയിലെ ഏക ക്യാന്‍സര്‍ ചികിത്സാലയമായ നല്ലൂര്‍നാട്ടിലെ ജില്ലാ ക്യാന്‍സര്‍ സെന്ററിന് മനോഹാരിത പകര്‍ന്ന് വേയ്‌വ്‌സ് പ്രവര്‍ത്തകര്‍ മാതൃകയായി.വേയ്‌വ്‌സ് നടപ്പിലാക്കുന്ന സ്പര്‍ശം 2020 പദ്ധതിയുടെ ഭാഗമായാണ് ശുചീകരണവും സൗന്ദര്യവല്‍ക്കരണവും നടത്തിയത്.അംബേദ്കര്‍ മെമ്മോറിയല്‍ ട്രൈബല്‍ ആശുപത്രിയെയും ക്യാന്‍സര്‍ സെന്ററിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയിലാണ് മനോഹര ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന കറുത്ത പെയിന്റിന്റെ സ്ഥാനത്ത് കാടും കടലും വന്യമൃഗങ്ങളും ജില്ലയിലെ ആദിവാസി വിഭാഗങ്ങളുടെ ജീവിതവും എല്ലാം വര്‍ണ ചിത്രങ്ങളായി ഇന്ന് ചുമരുകളില്‍ ഇടം പിടിച്ചിട്ടുണ്ട്.ദിവസങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് ഉമേഷ് വിസ്മയം,നിസാര്‍ വെള്ളമുണ്ട,ലത്തീഫ് ഒ.കെ.എന്നിവര്‍ ചുമരുകളില്‍ ചിത്രങ്ങള്‍ തീര്‍ത്തത്.

ക്യാന്‍സര്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ കണ്ണുകള്‍ക്ക് കുളിര്‍മയേകുന്ന ചിത്രങ്ങള്‍ ചുമരുകളില്‍ നിറഞ്ഞത് രോഗികള്‍ക്കും കൂടെവരുന്നവര്‍ക്ക് മാത്രമല്ല ആശുപത്രി ജീവനക്കാര്‍ക്കും നവ്യാനുഭവമാണ്‌നല്‍കുന്നത്.പൂന്തോട്ട നിര്‍മാണം അടക്കമുള്ള കാര്യങ്ങള്‍ ഇവിടെ ഒരുക്കാന്‍ ഉദ്ദേശിക്കുന്നതായും വേയ്‌വ്‌സ് പ്രവര്‍ത്തകര്‍ പറഞ്ഞു. വേയ്വ്‌സ് ചെയര്‍മാന്‍ കെ.എം. ഷിനോജ്, കണ്‍വീനര്‍ സലീം കൂളിവയല്‍, ജോ. കണ്‍വീനര്‍ ജെറീഷ് മൂടമ്പത്ത്, പി.ആര്‍. ഉണ്ണികൃഷ്ണന്‍എന്നിവര്‍ നേതൃത്വം നല്‍കി.

‘വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല’; എം വി ഗോവിന്ദൻ

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി

ഉത്തരവിട്ട എനിക്ക് തന്നെ തന്നല്ലോ..’ പ്ലാസ്റ്റിക് ബൊക്കെ സ്വീകരിക്കാതെ മന്ത്രി MB രാജേഷ്

തനിക്ക് പ്ലാസ്റ്റിക് ബൊക്കെ നൽകിയതിൽ വേദിയിൽ തന്നെ വിമർശിച്ച് തദ്ദേശ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഹരിത പ്രോട്ടോകോൾ സർക്കുലർ പാലിക്കാത്തതിലാണ് വിമർശനം . പാലക്കാട് കുത്തന്നൂർ ഗ്രാമപഞ്ചായത്തിലെ ഭരണസമിതി സംഘടിപ്പിച്ച പരിപാടിക്കിടയായിരുന്നു

‘ഓണം ഇതരമതസ്ഥരുടേത്’; സ്‌കൂളില്‍ ആഘോഷം വേണ്ടെന്ന ശബ്ദസന്ദേശത്തില്‍ കേസ്; അധ്യാപികയെ തള്ളി സ്‌കൂൾ

തൃശ്ശൂര്‍: സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് രക്ഷിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച അധ്യാപികയ്‌ക്കെതിരെ കേസ്. തൃശ്ശൂര്‍ കടവല്ലൂര്‍ സിറാജുല്‍ ഉലൂം സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസെടുത്തത്. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഓണം ഇതരമതസ്ഥരുടെ ആഘോഷമാണെന്നും

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അംബേദ്കര്‍ ചേമ്പിലോട്, മൈലാടുംകുന്ന്, നാരോക്കടവ്, മല്ലിശ്ശേരി കുന്ന്, അത്തികൊല്ലി പ്രദേശങ്ങളില്‍ നാളെ (ഓഗസ്റ്റ് 27) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്

മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്

താമരശ്ശേരി ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു.ഗതാഗതം പൂർണ്ണമായും നിലച്ചു.

താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ച് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്‌തംഭിച്ചിരിക്കുകയാണ്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.