കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.09) പുതുതായി നിരീക്ഷണത്തിലായത് 242 പേരാണ്. 300 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3386 പേര്‍. ഇന്ന് വന്ന 57 പേര്‍ ഉള്‍പ്പെടെ 631 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1536 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 81808 സാമ്പിളുകളില്‍ 78596 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 75642 നെഗറ്റീവും 2954 പോസിറ്റീവുമാണ്.

ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്
ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും