വെങ്ങപ്പള്ളി: വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെ ഡി.വൈ.എഫ്.ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ അനതികൃത ക്വാറികൾക്ക് അനുമതി നിഷേധിക്കുക, ചോലപ്പുറത്ത് ആരംഭിച്ച പുതിയ ക്വാറി അടച്ച് പൂട്ടുക, തോട്ട ഭൂമിയിൽ ഉൾപ്പെട്ട സ്ഥലം സർക്കാർ പിടിച്ചെടുക്കുക, അനധികൃത ഖനനം നടത്തി ജനങ്ങലെ ദുരിതത്തിലാക്കുന്ന ക്വാറി മാഫിയയെ പിടിച്ച് കെട്ടുക എന്നീ മുദ്രാവാക്യമുയർത്തിയാണ് മാർച്ച് നടത്തിയത്. സമരം സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം പി.എം നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.വെങ്ങപ്പള്ളി മേഖല സെക്രട്ടറി പി.ജംഷിദ്,സി.പി.ഐ.എം ലോക്കൽ സെക്രട്ടറി കെ.മുരളീധരൻ, നിധിൻ, കെ.അജ്നാസ് അഹമ്മദ് റാഷിഖ് എന്നിവർ സംസാരിച്ചു.
നിലവിൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ക്വാറികൾക്കും യു ഡി ഫ് ഭരണസമിതിയുടെ കാലത്താണ് അനുമതി നൽകിയത് എൽ ഡി ഫ് ഭരണ സമിതി അധികാരത്തിലെത്തിയതിന് ശേഷം ഒരു ക്വാറിക്കും അനുമതി നൽകിയിട്ടുമില്ല
ചോലപ്പുറത്ത് ആരംഭിച്ച പുതിയ ക്വാറി വ്യാജരേഖകൾ നിർമ്മിച്ച് കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് സമ്പാദിച്ചത്
എൽ ഡി ഫ് ഭരണസമിതിക്കെതിരെ അഴിച്ചുവിടുന്ന മറ്റു പ്രചരണങ്ങൾ വ്യാജമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊണ്ടുള്ളതാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു
ആയതിനാൽ തോട്ട ഭൂമിയിൽ ഉൾപ്പെട്ട സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്നും അപാകത കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു