കല്‍പ്പറ്റ:വെങ്ങപ്പള്ളി പഞ്ചായത്തിലെ 10,11 വാര്‍ഡുകളിലുള്‍പ്പെടുന്ന പിണങ്ങോട് ടൗണ്‍ പ്രദേശവും,തരിയോട് പഞ്ചായത്തിലെ 9,12 വാര്‍ഡുകളും,വാര്‍ഡ് 10 ലെ പ്രദേശങ്ങളും,നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 1 ലെ പ്രദേശങ്ങളും,കണിയാമ്പറ്റ പഞ്ചായത്തിലെ വാര്‍ഡ് 7 ഉം 5,9,10,11,12 വാര്‍ഡുകളിലുള്‍പ്പെടുന്ന പ്രദേശങ്ങളും മൈക്രോ കണ്ടൈന്‍മെന്റ്/കണ്ടൈന്‍മെന്റ് സോണുളില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു.

പൂഴിത്തോട് – പടിഞ്ഞാറത്തറ പാതയോട് അധികൃതർ കാണിക്കുന്നത് ക്രൂരമായ അവഗണന: കർമ്മസമിതി
പടിഞ്ഞാറത്തറ: കോഴിക്കോട് -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്നതും ദേശീയപാത 766 ന്റെ ഭാഗവുമായ താമരശ്ശേരി ചുരത്തിൽ അനുദിനം ഗതാഗതകുരുക്ക് ഏറുമ്പോഴും, അപകടങ്ങൾ പെരുകുമ്പോഴും ഈ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമായേക്കാവുന്ന പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവെ