മേപ്പാടി ടൗണിലും പരിസരങ്ങളിലും അതിമാരക മയക്കുമരുന്നായ എംഎഡിഎംഎ വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 950 ഗ്രാം എംഎഡിഎംഎയുമായി മേപ്പാടി കുന്നമംഗലംവയല്‍ മരുന്നുംപാത്തി വീട്ടില്‍ നിധീഷ് നാഗേശ്വരന്‍(21) എന്നയാളെ അറസ്റ്റ് ചെയ്തത്.ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി രജികുമാറിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി എസ്ഐ സജീവനും സംഘവും സംയുക്തമായി മേപ്പാടി ടൗണിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ