തദ്ദേശ തെരഞ്ഞെടുപ്പ്: പഞ്ചായത്തുകളുടെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനായി കല്‍പ്പറ്റ, പനമരം ബ്ലോക്കുകളിലെ 14 ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള രണ്ടാംദിന നറുക്കെടുപ്പ്. ഇതോടെ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളുടെയും സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി.

സംവരണ വാര്‍ഡുകള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍. ബ്രാക്കറ്റില്‍ വാര്‍ഡ് നമ്പറുകള്‍:

വെങ്ങപ്പള്ളി: വനിതാ സംവരണം (3, 5, 7, 9, 13), പട്ടിക വര്‍ഗം വനിത (2,10), പട്ടിക വര്‍ഗം (8).
വൈത്തിരി: വനിത (1, 4, 7, 9, 12, 14), പട്ടിക ജാതി വനിത (11), പട്ടിക ജാതി (6), പട്ടിക വര്‍ഗം (2).
പൊഴുതന: വനിത (7, 8, 9, 10, 11, 13), പട്ടിക വര്‍ഗ വനിത (1), പട്ടിക ജാതി (6), പട്ടിക വര്‍ഗം (5).
തരിയോട്: വനിത (3, 6, 7, 10, 11), പട്ടിക വര്‍ഗ വനിത (1, 9), പട്ടിക വര്‍ഗം (4)
മേപ്പാടി: വനിത (2, 6, 8, 9, 13, 14, 17, 18, 20), പട്ടിക ജാതി വനിത (3), പട്ടിക വര്‍ഗ വനിത (16), പട്ടിക ജാതി (1), പട്ടിക വര്‍ഗം (11).
മൂപ്പൈനാട്: വനിത (2, 3, 5, 6, 7, 8, 12, 14), പട്ടിക ജാതി (16), പട്ടിക വര്‍ഗം (1).
കോട്ടത്തറ: വനിത (2, 4, 5, 11, 12), പട്ടിക വര്‍ഗ വനിത (1, 9), പട്ടിക വര്‍ഗം (6,13).
മുട്ടില്‍: വനിത (2, 6, 8, 9, 13, 14, 17, 18), പട്ടിക വര്‍ഗ വനിത (7,15) പട്ടിക ജാതി (11), പട്ടിക വര്‍ഗം (5).
പടിഞ്ഞാറത്തറ: വനിത (1, 3, 5, 6, 7, 8, 14) ,പട്ടിക വര്‍ഗ വനിത (11), പട്ടിക ജാതി (13), പട്ടിക വര്‍ഗം (16).
പനമരം: വനിത (1, 2, 3, 7, 9, 17, 18, 19, 20), പട്ടിക വര്‍ഗ വനിത (5, 15, 22), പട്ടിക ജാതി (12), പട്ടിക വര്‍ഗം (13, 21).
കണിയാമ്പറ്റ: വനിത (2, 8, 10, 11, 13, 14, 17), പട്ടിക വര്‍ഗ വനിത (6,16), പട്ടിക വര്‍ഗം (3, 5).
പൂതാടി: വനിത (4, 7, 11, 12, 13, 14, 15, 16, 20), പട്ടിക വര്‍ഗ വനിത (1,17), പട്ടിക ജാതി (8), പട്ടിക വര്‍ഗം (2, 22).
പുല്‍പ്പള്ളി: വനിത (2, 3, 5, 7, 9, 13, 18, 19), പട്ടിക വര്‍ഗ വനിത (4,11), പട്ടിക ജാതി (16), പട്ടിക വര്‍ഗം (1,14)
മുള്ളന്‍കൊല്ലി: വനിത (3, 5, 6, 9, 11, 16, 17, 18), പട്ടിക വര്‍ഗ വനിത (4), പട്ടിക ജാതി (15), പട്ടിക വര്‍ഗം (14).

മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി

കാട്ടിക്കുളം: മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് ജീവനക്കാരനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിക്കുളം സ്വദേശി ബിജു (25) വിനെയാണ് തിരുവനന്തപുരം നന്ദൻകോടുള്ള ക്വാർട്ടേഴ്സ‌ിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. തൃശ്ശി

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിതാ ടീമിനെ പ്രഖ്യാപിച്ചു; മൂന്ന് വയനാട്ടുകാർ ടീമിൽ

ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളുണ്ട്. വയനാട് സ്വദേശികളായ മിന്നുമണി, ഓള്‍റൗണ്ടർ സജന സജീവൻ, പേസർ ജോഷിത എന്നിവരാണ് ഇവർ.മിന്നുമണിയാണ് ടി 20 ടീമിന്റെ വൈസ്

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു.

വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. തരുവണ ഗവയു.പി സ്‌കൂളിലെ ജില്ലാതല ക്രീയേറ്റീവ്കോര്‍ണര്‍, വര്‍ണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പഠന മേഖലയില്‍ പ്രാഥമിക

ലോക ജനസംഖ്യാ ദിനാചരണം ബോധവത്ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ബത്തേരി: ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും സംയുക്തമായി ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജില്‍ നടന്ന സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ

അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതൽ റിപ്പോർട്ട്‌ ചെയ്തത് 23 മന്ത് കേസുകൾ മാത്രം

വയനാട് ജില്ലയിൽ 2024 ജനുവരി മുതൽ അതിഥി തൊഴിലാളികൾക്കിടയിൽ റിപ്പോർട്ട്‌ ചെയ്തത് 23 മന്ത് കേസുകൾ മാത്രം. 2024 ജനുവരി 1 മുതൽ 2025 ജൂലൈ 10 വരെയുള്ള കാലയളവിൽ ആണിത്. മലേറിയ, മന്ത്

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

കളക്ടറേറ്റിലെ കാന്റീന്‍ 2025 ഓഗസ്റ്റ് ഒന്ന് മുതല്‍ 2026 ജൂലൈ 31 വരെ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 18 വൈകിട്ട് മൂന്നിനകം നല്‍കണം. ക്വട്ടേഷന്‍ മാതൃകയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും കളക്ട്രേറ്റിലെ എം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *