അഞ്ചുകുന്ന്: ബാബരി മസ്ജിദ് തകർത്ത കേസിലെ
സംഘ് പരിവാർ ശക്തികളെ വെറുതെ വിട്ട വിചാരണ കോടതിയുടെ നീതി നിഷേധത്തിനെതിരെ ഗാന്ധിജയന്തി ദിനത്തിൽ പോസ്റ്റർ പതിച്ചു കൊണ്ടുള്ള അഞ്ചുകുന്ന് ശാഖാ തല പ്രതിഷേധ പരിപാടി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എ.ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് സാജിർ കല്ലങ്കണ്ടി,ശാഖാ യൂത്ത് പ്രസിഡൻ്റ് നിസാർ മുതിര,സ്വാദിഖ് സി.എച്ച്,ഇസ്മയിൽ,
ലത്തീഫ് എം.കെ എന്നിവർ പങ്കെടുത്തു.

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.
ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ