കമ്പളക്കാട്:ബാബരി മസ്ജിദ് തകർത്ത കേസിലെ കോടതി വിധി അനീതിയാണ്; അനീതികൾ അംഗീകരിക്കാനാവില്ല” എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി കമ്പളക്കാട് ടൗണിൽ പ്രതിഷേധ സംഗമം നടത്തി. ജില്ല പ്രസിഡന്റ് പി.എച്ച്. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് ടി അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷുഹൈബ്,നയിം ബത്തേരി, കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് ദിൽബർ സമാൻ എന്നിവർ നേതൃത്വം നൽകി.

ഫോസ്മോ വയനാട് ജമാലുപ്പ എൻഡോവ്മെന്റ് വിതരണം ചെയ്തു.
ഡബ്യൂ.എം.ഒ. വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി ഡബ്ല്യൂ.എം.ഒ. പൂർവ്വവിദ്യാർത്ഥി സംഘടനയായ ‘ഫോസ്മോ’ യു.എ.ഇ. ചാപ്റ്റർ, ജമാൽ സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ ജമാലുപ്പ എൻഡോവ്മെന്റ് പുരസ്കാരങ്ങൾ വിതരണം ചെയ്തു. മുട്ടിൽ യതീംഖാന ക്യാമ്പസിൽ നടന്ന നബിദിനാഘോഷ പരിപാടിയിൽ