പിണങ്ങോട്:ഉത്തർപ്രദേശിലെ ഹത്റാസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാൽസംഘത്തിനിരയായി അരുംകൊല ചെയ്യപ്പെട്ടത് സംഘ്പരിവാറിന്റെ സവർണ്ണ വംശീയതയാണെന്ന് വെൽഫെയർ പാർട്ടി. മനുവാദികളുടെ ‘ധർമ്മം’ സംരക്ഷിക്കാനുള്ള ഉപകരണമായിട്ടാണ് ഇന്ത്യയിലെ ദലിത്, ന്യൂനപക്ഷ വിഭാഗങ്ങളെ സംഘ് പരിവാർ കാണുന്നതെന്നും സവർണ്ണവംശീയതയെ ശക്തമായി ചെറുത്ത് തോൽപിക്കണമെന്നും പാർട്ടി അഭിപ്രായപ്പെട്ടു.ഹത്റാസിലെ കൂട്ടക്കൊലക്കെതിരെ വെൽഫെയർ പാർട്ടി വെങ്ങപ്പള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പിണങ്ങോട് ടൗണിൽ പ്രകടനം നടത്തി. കെ.റഫീഖ്, എ.സി. അലി ,സി.കെ. ജാബിർ ,വി.ജാഫർ ,വി.മുജീബ് എന്നിവർ നേതൃത്വം നൽകി.

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ