തൃശൂര്‍: കുന്നംകുളത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. സിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് മരിച്ചത്.
നെഞ്ചിന് താഴെ കുത്തേറ്റ സനൂപ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍, ജിത്തു എന്നിവര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. വിപിനെ ജൂബിലി മിഷന്‍ ആശുപത്രിയിലും ജിത്തുവിനെ കുന്നംകുളം റോയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആര്‍എസ്എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11.30 ഓടെ ചിറ്റിലക്കാടായിരുന്നു സംഭം. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറംഗ അക്രമി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന കാർ കുന്നംകുളം താലൂക്ക് ആശുപത്രിക്ക് സമീപത്തുനിന്നും പോലീസ് കണ്ടെത്തി.