മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ ഗാന്ധിനഗർ സെക്കൻ്റിൽ നിർമ്മിച്ച പുതിയ റോഡിൻ്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പൽ കൗൺസിലർ അഡ്വ.അബ്ദുൽ റഷീദ് പടയൻ നിർവഹിച്ചു.
സി.കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.സി.കുഞ്ഞബ്ദുള്ള, അബ്ദുൽ റസ്സാഖ് പടയൻ,പി.സി.ബേബി, സി.മുഹമ്മദ് റാഷിദ് എന്നിവർ സംബന്ധിച്ചു.
മാനന്തവാടി മുനിസിപ്പൽ ഫണ്ട് ഉപയോഗിച്ചാണ് ഗാന്ധിനഗർ സെക്കൻ്റ് റോഡ് നിർമ്മിച്ചത്.

ഓഫീസ് കെട്ടിടം മാറ്റി.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.