തലപ്പുഴ കേന്ദ്രീകരിച്ച് ആദിവാസി കോളനികളിൽ മദ്യ വിൽപ്പന നടന്നുവരുന്നതായി ജില്ലാ പോലീസ് മേധാവി ഇളങ്കോ ആർ ഐപിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി വി.രജികുമാറിന്റെ നിർദ്ദേശപ്രകാരം ജില്ലാ ലഹരി വിരുദ്ധ സ്കോഡും തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ജിജീഷ്.പികെയും സംഘവും സംയുക്തമായി തവിഞ്ഞാൽ പഞ്ചായത്ത് 44 മുക്കോല കോളനിയിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച നാലര ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 25 ലിറ്റർ നാടൻ ചാരായം വാറ്റുന്നതിനുള്ള ചേരുവകളടങ്ങിയ ചാരായ വാഷും സഹിതം വീട്ടുടമസ്ഥനായ ശ്യാംജി.കൃഷ്ണൻ(38) എന്നയാളെ അറസ്റ്റുചെയ്തു.അബ്കാരി ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







