വൈത്തിരി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ 2023-24 അധ്യയന വര്‍ഷത്തിലേക്കുളള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ ഫെബ്രുവരി 11 ന് നടക്കും. നിലവില്‍ ഈ വര്‍ഷം എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ www.nvsadmissionclassnine.in എന്ന പോര്‍ട്ടലില്‍ ഒക്ടോബര്‍ 25 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 298550, 298850, 9447192623.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ