മാനന്തവാടി: മാനന്തവാടി – പേരിയ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി മാനന്തവാടി , ചൂട്ടക്കടവ് മുത്തുപിള്ള ജംഗ്ഷനു സമീപംകെ.ഡബ്ല്യുഎ വര്‍ക്കുകള്‍ നടക്കുന്നതിനാല്‍ 24.10.22 തിങ്കളാഴ്ച്ച മുതല്‍ 27.10.22 വ്യാഴാഴ്ച്ച വരെ വൈകുന്നേരം 7:00 മണി മുതല്‍ രാവിലെ 7:00 മണി വരെയുള്ള സമയത്ത് ചൂട്ടക്കടവ് വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
മാനന്തവാടിയില്‍ നിന്നും തവിഞ്ഞാല്‍, ജോസ് കവല, വാളാട് ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ പാലാക്കുളി വഴി തിരിഞ്ഞു പോകേണ്ടതാണ്.
തവിഞ്ഞാല്‍ ഭാഗത്ത് നിന്നും മാനന്തവാടിയിലേക്കുള്ള വാഹനങ്ങള്‍ ചെറുപുഴ പാലത്തിനു സമീപത്തു നിന്നും പാലക്കുളി വഴി മാനന്തവാടിയിലേക്ക് പോകേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത