പെരിക്കല്ലൂർ: മരക്കടവ് തോണക്കര ജിസ് സൈമണിൻ്റെ എട്ടുമാസം പ്രായമായ മുട്ടനാടിനെ ആണ് ഇന്നലെ വൈകുന്നേരം 4 പട്ടികൾ ചേർന്ന് ആക്രമിച്ച് അവശനിലയിൽ ആക്കിയത്. മരുന്നും മറ്റും കൊടുത്ത് ശുശ്രൂഷിച്ചു എങ്കിലും ഇന്ന് രാവിലെ ആട് ചത്തു പോവുകയായിരുന്നു. മരക്കടവ് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ആവേശകരമായ മത്സരത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ പെന്റ് ഇന്റർനാഷണൽ തൃക്കരിപ്പൂരിന് വിജയം
എ എഫ് സി ബീരിച്ചേരി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ട്രികാർട്ട് അവതരിപ്പിക്കുന്ന എ. എഫ്. സി എമ്പയർ കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ







