എ എഫ് സി ബീരിച്ചേരി സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ട്രികാർട്ട് അവതരിപ്പിക്കുന്ന
എ. എഫ്. സി എമ്പയർ കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനത്തിൽ എസ്. ഇ. എസ് ആയിറ്റിക്കെതിരെ പെന്റ് ഇന്റർനാഷണൽ തൃക്കരിപ്പൂരും തമ്മിൽ വാശിയേറിയ മത്സരമാണ് കാണികൾക് സമ്മാനിച്ചത്. മത്സരം ആരംഭിച്ചതും എസ് ഇ എസ് ആയിറ്റിയുടെ പൊന്നു 28ആം സെക്കൻഡിൽ
എസ്. ഇ. എസ് ആയിറ്റിക്ക് വേണ്ടി മിന്നും ഗോൾ നേടി.
നാലാം മിനുട്ടിൽ ജേഴ്സി 11 കാക്കൈ പെന്റ് ഇന്റർനാഷണലിൻ വേണ്ടി ഗോൾ മടക്കി സമനിലയിൽ എത്തിച്ചു.
ആയിറ്റിയുടെ പെനാൽറ്റി ബോക്സിൽ പെന്റ് താരങ്ങൾ നിരന്തരം ഗോൾ അടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പാഴായി പോയി.
11 ആം മിനുട്ടിൽ ആയിറ്റിയുടെ താരം ലുകാക്ക് പരിക്ക് പറ്റിയത് കാണികളിൽ നിരാശയുണ്ടാക്കി
17 ആം മിനുട്ടിൽ ജേഴ്‌സി നമ്പർ 10 റീചാർഡിലൂടെ പെന്റ് ഗോൾ സമ്പാദ്യം ഉയർത്തി.
25 ആം മിനിറ്റ് പെന്റിന്റെ ഗോൾ കൂടാരത്തിലേക് ആയിറ്റി ഗോൾ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
29 ആം മിനുട്ടിൽ ജെയ്‌സി നമ്പർ 6 മൊയ്തീലൂടെ പെന്റ് മൂന്നാം ഗോളും കണ്ടെത്തിയതോടെ മത്സരം ഏകപക്ഷീയമായി.
രണ്ടാം പകുതിയിൽ 38 ആം മിനുട്ടിൽ 10 ആം നമ്പർ റീചാർഡിൽ കുടി പെന്റ് 4 മത്തെ ഗോളും കണ്ടെത്തി.
42 ആം മിനുട്ടിൽ ബഷിറുവിൽ കുടി രണ്ടാമത്തെ ഗോൾ കണ്ടെത്തി മത്സരത്തിലേക്ക് തിരിച്ചു വരവിന്റെ സൂചന നൽകി..
മത്സരത്തിന്റെ 59 ആം മിനുട്ടിൽ ആയിറ്റി ജിതിലൂടെ ആയിറ്റി മൂന്നാമത്തെ ഗോളും നേടിയതോടെ മത്സരം ആവേശ കൊടുമുടിയേറി. ഫൈനൽ വിസിൽ മുഴങ്ങിയതോടെ പോരാട്ടം അവസാനിപ്പിച്ച് പെന്റ് ഇന്റർ നാഷണലിനോട് തോൽവി സമ്മതിച്ച് എസ് ഇ എസ് ആയിറ്റി കീഴടങ്ങി.








