മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും,എക്സൈസ് മാനന്തവാടി സി ഐ ഓഫിസും,ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെൻ്റർ മാനന്തവാടിയും സംയുക്തമായി ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിലെ വിദ്യാർത്ഥികൾക്കായി ന്യൂജൻലഹരിയും യുവജനങ്ങളും എന്നവി ഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.മാനന്തവാടി ക്ഷീരസംഘം ഹാളിൽ നടന്ന പരിപാടി നഗരസഭാ വൈസ് ചെയർപെഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിരാ പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചെയ്തു.കോഴിക്കോട് വിജിലൻസ് എസ് പി പ്രിൻസ് എബ്രഹാം ക്ലാസ്സുകൾ നയിച്ചു. സിവിൽ എക്സൈസ് ഓഫീസർ വജീഷ്കുമാർ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ മാനേജർ എം എ ആഷിക്ക് തുടങ്ങിയവർ സംസാരിച്ചു

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,