സമഗ്ര ശിക്ഷാ കേരളം വയനാട് ജില്ലയിൽ ഭിന്നശേഷി കുട്ടികൾക്കുള്ള ഹിയറിംഗ് എയ്ഡ്, ഓർത്തോട്ടിക് ഉപകരണങ്ങൾ എന്നിവ വിതരണം ചെയുന്നതിന് ഇ-ടെണ്ടർ ക്ഷണിച്ചു. ഹിയറിംഗ് എയ്ഡ് ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി നവംബർ 2 ന് വൈകീട്ട് 4 നകവും ഓർത്തോട്ടിക് ഉപകരണങ്ങൾക്കുള്ള ടെണ്ടർ നവംബർ 10 ന് വൈകീട്ട് 4 നകവും ലഭിക്കണം. ഇ-മെയിൽ ssawayanad@gmail.com കൂടുതൽ വിവരങ്ങൾക്ക് https://etenders.kerala.gov.in/nicgep/app എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 04936 203338, 203347.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,