കേരള സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സമൂഹ ജാഗ്രത ജ്യോതി എന്ന പേരിൽ ലഹരി വിരുദ്ധ വലയം തീർത്തു.ജില്ലയിലെ കൽപ്പറ്റ,പടിഞ്ഞാറത്തറ,മാനന്തവാടി,പുൽപ്പള്ളി,സുൽത്താൻബത്തേരി കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ വലയം തീർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ലഹരി വിരുദ്ധ സന്ദേശങ്ങളുടെ വെളിച്ചം പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ പ്രതീകമായി എല്ലാവരും മെഴുകുതിരികൾ തെളിയിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന പ്രോഗ്രാമിൽ എസ്കെഎംജെ , ജിവിഎച്ച്എസ്എസ് മുണ്ടേരി , ആർ സി എച്ച്എസ്എസ് ചുണ്ടേൽ, ഡബ്ലിയു ഒ വി എച്ച് എസ് എസ് മുട്ടിൽ എന്നീ സ്കൂളിലെ വൊളണ്ടിയർമാർ പങ്കെടുത്തു . എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ . കെ എസ്,പ്രോഗ്രാം ഓഫീസർമാരായ അജിത്ത് പി പി ,സിമിത ടി ,സുമി അനു ജോർജ് വർഗീസ് എന്നിവർ പങ്കെടുത്തു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ബത്തേരിയിൽ മുൻസിപ്പൽ ചെയർമാൻ ടി.കെ. രമേഷ് നിർവഹിച്ചു.

കെ.എസ്.ഇ.ബി. ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷൻ പണിമുടക്കി:വാഹന ഉടമകൾ ബുദ്ധിമുട്ടിൽ
മാനന്തവാടി: തരുവണയിലെ കെ എസ് ഇ ബി യുടെ ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ പണിമുടക്കി. ഇതോടെ വാഹന ഉടമകൾ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കഴിയാതെ ബുദ്ധിമുട്ടിലായി. നാലാം മൈലിന് ശേഷം കോറോത്തിനും ഇടയ്ക്ക്