വാളാട്:പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ, ഗോത്ര ഫെസ്റ്റ് 2022 മാനന്തവാടി രൂപതാ കോർപ്പറേറ്റ് മാനേജർ റവ.ഫാ.സിജോ ഇളംകുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാ. ജെയിംസ് കുന്നത്തേട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് മുഖ്യ പ്രഭാഷണം നടത്തി.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോയ്സി ഷാജു, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോസമ്മ ബേബി, മനോഷ് ലാൽ, സുരേഷ് പി.എ, എന്നിവർ ആശംസകൾ അർപ്പിച്ചു. മാനന്തവാടി എ.ഇ. ഒ എം.എം. ഗണേഷ് കുമാർ, സൂപ്രണ്ട് ശ്രീലൻ, റ്റി.ഡി. ഒ ഇസ്മായിൽ, ബി.പി. ഒ അനൂപ് കുമാർ എന്നിവർ വിശിഷ്ട വ്യക്തികളെ ആദരിച്ചു. ഉപജില്ലാ മേളകളിൽ വിജയികളായവർക്ക് പി റ്റി എ പ്രസിഡന്റ് ഷിജോ ജോസഫ്, എം.പി. റ്റി. എ പ്രസിഡന്റ് ഉഷ സജി, പ്രോഗ്രാം കൺവീനർ കേളു വൈദ്യർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി.
ചടങ്ങിന് ഹെഡ്മിസ്ട്രസ്സ് ബീന കെ എം സ്വാഗതവും എസ് ആർ ജി കൺവീനർ ടോം ജോസഫ് നന്ദിയും പറഞ്ഞു. ഗോത്രവിഭാഗത്തിൽപ്പെട്ട രക്ഷിതാക്കളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും തുടി, നാട്ടുഗദ്ദിക തുടങ്ങിയ ആചാര കലകളും ഉണ്ടായിരുന്നു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.