മാനന്തവാടി: വയനാട് ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതിനായി വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സ്വരൂപിക്കുന്ന ഭഷ്യ വിഭവങ്ങളുടെ ശേഖരണവുമായി ബന്ധപ്പെട്ട വയനാട് ജില്ലാ സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് കലവറ നിറക്കൽ നാളെ (2/12/2022) മാനന്തവാടി സെന്റ് ജോസഫ് ടി ടി ഐ സ്കൂളിൽ നടക്കും .നാളെ വൈകുന്നേരം 5 മണിക്കാണ് പരിപാടി.മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർമാൻ ജേക്കബ് സെബാസ്റ്റിയൻ ഉദ്‌ഘാടനം ചെയ്യും

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.