ജീവപര്യന്തം വിധിച്ച രാഷ്ട്രീയ തടവുകാർക്കും പുറത്തിറങ്ങാം: ശിക്ഷാ ഇളവുമായി സർക്കാർ

തിരുവനന്തപുരം∙ രാഷ്ട്രീയ കുറ്റവാളികൾ ഉൾപ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്തു വിട്ടയ്ക്കാനുള്ള ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളിൽ കൊലപാതക കേസിൽ ഉൾപ്പെട്ട് 14 വർഷം ശിക്ഷ അനുഭവിക്കാത്തവർക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിർദേശം പുതിയ ഉത്തരവിൽ ഒഴിവാക്കി. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാർക്കും ശിക്ഷാ ഇളവു ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കഴിഞ്ഞ മാസം 23ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷാ ഇളവിന് അനുമതി നൽകിയത്.

ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതൽ ഒരു വർഷം വരെ ഇളവ് ലഭിക്കും. മറ്റു ജീവപര്യന്തം തടവുകാർക്ക് പരമാവധി ഒരുവർഷം വരെ ഇളവ് അനുവദിക്കാം. നിലവിൽ രാഷ്ട്രീയ കുറ്റവാളികൾക്ക് ആർക്കും ഇളവു നൽകിയിരുന്നില്ല. കൊലപാതകം, വധഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികൾക്കും പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ തടവുകാർക്ക് ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് മാനദണ്ഡങ്ങൾ തയാറാക്കിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവർ, ലഹരിമരുന്നു കേസുകളിൽപ്പെട്ടവർ, രാഷ്ട്രീയ കുറ്റവാളികൾ അടക്കമുള്ളവർക്കാണ് ശിക്ഷാ ഇളവ് നേരത്തേ അനുവദിക്കാതിരുന്നത്.

ആഭ്യന്തര വകുപ്പിന്റെ 2018ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇളവിനുള്ള കാലാവധി ശിക്ഷാകാലത്തിന്റെ പകുതിയോ പരമാവധി രണ്ടു വർഷം വരെയോ എന്നാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് 4 വർഷം ശിക്ഷ ലഭിച്ചവർക്കും രണ്ടുവർഷം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴിയുമായിരുന്നു. അതു തടയാനാണ് ഓരോ വർഷത്തെയും ഇളവിനുള്ള പട്ടിക തയാറാക്കുന്നത്.

ശിക്ഷാ ഇളവിന് അർഹതയില്ലാത്തവർ:

കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവർ, 65 വയസ്സിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവർ, സ്ത്രീകളെയും കുട്ടികളെയും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവർ, വർഗീയ സംഘർഷങ്ങളുടെ ഭാഗമായി കൊലപാതകം നടത്തി ശിക്ഷ അനുഭവിക്കുന്നവർ, കള്ളക്കടത്തിനിടെ കൊലപാതകം നടത്തിയവർ, ഡ്യൂട്ടിക്കിടെ സർക്കാർ ജീവനക്കാരെ കൊലപ്പെടുത്തിയവർ, പ്രഫഷനൽ–വാടക കൊലയാളികൾ, എൻഡിപിഎസ് കേസിൽ ഉൾപ്പെട്ടവർ, മറ്റു സംസ്ഥാനങ്ങളിലെ കോടതികൾ ശിക്ഷിച്ചവർ,

ശിക്ഷ അനുഭവിക്കുന്ന വിദേശികൾ, ശിക്ഷാ ഇളവ് നൽകരുതെന്ന് കോടതികൾ നിർദേശിച്ചവർ, പോക്സോ കേസുകളിൽ ഉൾപ്പെട്ടവർ, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികൾ, സ്ത്രീധന തർക്കത്തില്‍ കൊലപാതകം നടത്തിയവർ, ഇരട്ടക്കൊലപാതക കേസിലെ പ്രതികൾ, പരോളിലിരിക്കെ കൊല നടത്തിയവർ, ജയിലിനുള്ളിൽ കൊലപാതകം നടത്തിയവർ, തീവ്രവാദ ആക്രമണത്തിനിടെ കൊലപാതകം നടത്തിയവർ, മദ്യദുരന്തത്തിൽ ആളുകൾ മരിച്ചതിനെ തുടർന്ന് ശിക്ഷിക്കപ്പെട്ടവർ, ആസിഡ് ആക്രമണം നടത്തിയവർ.

ബിപിയും കൊളസ്ട്രോളും മാത്രമല്ല ഈ മറഞ്ഞിരിക്കുന്ന വില്ലനും ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് പഠനങ്ങൾ

ഹൃദയസ്തംഭനത്തിന്റെ കാരണം രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പോലെയുള്ള അറിയപ്പെടുന്ന കാരണങ്ങള്‍ മാത്രമാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്നാല്‍ പ്രശ്‌നക്കാര്‍ ഈ രോഗങ്ങള്‍ മാത്രമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജീവിതശൈലി ശരിയായി ശ്രദ്ധിച്ചിട്ടും, വറുത്തതും പൊരിച്ചതും ഒഴിവാക്കിയിട്ടും, രക്തസമ്മര്‍ദം കൂടുന്നതിനുള്ള

തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല; പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റും, സ്‌കൂളുകളിലെ ഇരിപ്പിടം ഇനി അർദ്ധവൃത്താകൃതിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ സ്‌കൂളുകളിൽ പുതിയ ക്രമീകരണം വരുന്നു. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്‌കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഉണ്ടാവില്ല. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു

തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ

നാട്ടിലും യുഎഇയിലും യുപിഐ പേയ്‌മെന്റ്; അറബ്‌നാട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ എന്‍പിസിഐ

യു.എ.ഇ.യിലെ യു.പി.ഐ. സേവനങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമായ

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി

വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത

ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീർ അലി കാപ്പ നിയമ പ്രകാരം പിടിയിൽ

വൈത്തിരി: ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ചചെയ്യുന്നതിൻ്റെ ഭാഗമായി കൊടും കുറ്റ വാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്‌തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴു തന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ.ജംഷീർ അലി (41) നെയാണ് തിരുവനന്തപുരം വർക്കലയിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.