ചെഗുവേര ദിനത്തിൽ
ഡിവൈഎഫ്ഐ കോവിഡ് 19 മുക്തരായവരുടെ പ്ലാസ്മ ഡൊണേഷൻ ക്യാമ്പ് മാനന്തവാടിയിൽ നടത്തി. ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം.ഫ്രാൻസിസ് അദ്ധ്യക്ഷനായി. ഡോ.അഭിലാഷ്, ഡോ.ബിനൂജ, പി.ടി.ബിജു, എം.വി.വിജേഷ്, ലിജോ ജോണി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.റഫീഖ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആർ.ജിതിൻ നന്ദിയും പറഞ്ഞു. പ്ലാസ്മ ഡൊണേറ്റ് ചെയ്തവർക്ക് ഡിവൈഎഫ്ഐ സ്നേഹോപഹാരവും നൽകി.കോവിഡ് മുക്തരായവരെ കണ്ടെത്തി വരുന്ന ദിവസങ്ങളിലും ജില്ലാ ആശുപത്രി ബ്ലഡ് ബേങ്കിൽ പ്ലാസ്മ ഡൊണേഷൻ നൽകുന്ന പ്രവർത്തനം തുടരും.രക്തദാനത്തിലും ഡിവൈഎഫ്ഐ മാതൃകാപരമായ ഇടപെടലാണ് കോവിഡ് കാലത്ത് നടത്തിയത്.
കോവിഡ് 19 പശ്ചാത്തലത്തിൽ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്തക്ഷാമമുണ്ടാകാതിരിക്കാൻ കരുതലോടെയാണ് ഡിവൈഎഫ്ഐ ഇടപെട്ടത്. കോവിഡ് കാലത്ത് ജില്ലയിൽ മികച്ച രക്തദാനം നടത്തിയ സംഘടനയ്ക്കുള്ള പുരസ്കാരം ഡിവൈഎഫ്ഐ നേരത്തേ ഏറ്റുവാങ്ങിയിരുന്നു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്