വൈത്തിരി പോലീസ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ രണ്ട് കാറുകളിലായി കടത്തുകയായിരുന്ന നാല് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു കാറിലുണ്ടായിരുന്ന അടിവാരം സ്വദേശികളായ സിറാജ് (30),റൂഫ്സൽ (22), സുൽത്താൻ (20), മുഹമ്മദ് ഇർഫാൻ (22), സുബീർ (23) എന്നിവരെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. വൈത്തിരി സബ് ഇൻസ്പെക്ടർ ജിതേഷ് കെ.എസ്,സിവിൽ പോലീസ് ഓഫീസർമാരായ വിപിൻ കെ.കെ, രാകേഷ് കൃഷ്ണ,
ഷാജഹാൻ എന്നിവരുൾപ്പെടുന്ന പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്.

മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസ്, പ്രതിക്ക് പാസ്പോർട്ട് നൽകാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ മജീദിന് പാസ്പോർട്ട് വിട്ടുനൽകാൻ കോടതി ഉത്തരവ്. ജൂൺ ഒന്നുവരെ പാസ്പോർട്ട് കൈവശം വയ്ക്കാനുള്ള അനുമതിയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ







