കോവിഡ് പ്രതിരോധം ജാഗ്രത കൈവിടരുത് – ജില്ലാ കളക്ടര്‍

ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പൊതു പരിപാടികളില്‍ നിന്നും പരമാവധി മാറി നില്‍ക്കണം. വീടിന് പുറത്തിറങ്ങുമ്പോള്‍ കൃത്യമായി മാസ്‌ക് ധരിക്കുകയും, ശാരീരിക അകലം പാലിക്കുകയും, കൈകള്‍ ഇടയ്ക്കിടെ കഴുകുകയും ചെയ്യണം. തിരികെ വീട്ടില്‍ എത്തുമ്പോള്‍ ശരീരം വൃത്തിയാക്കിയ ശേഷം മാത്രമേ അകത്തേക്ക് പ്രവേശിക്കാവൂ. ഇതിലൂടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗം വരാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ രോഗം വരാതെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തില്‍ രോഗ ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തണം. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ പ്രദേശവാസികള്‍ ചെയ്തു കൊടുക്കാന്‍ ശ്രദ്ധിക്കണം. രോഗികളെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടാകാന്‍ പാടില്ല. മരണ നിരക്കും. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നതും പരമാവധി കുറയ്ക്കുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

ജില്ലയില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ നിലവിലുണ്ട്. പൂക്കോട് വെറ്ററിനറി കോളേജില്‍ സജ്ജമാക്കിയിട്ടുള്ള ലാബിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. പ്രതിദിനം 1250 ടെസ്റ്റുകള്‍ ഇവിടെ നടത്താന്‍ സാധിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

കോവിഡ് രോഗ ബാധ ഫലപ്രദമായി നേരിടാന്‍ പൊതുജനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. കൈ വൃത്തിയാക്കല്‍, ശരിയായ രീതിയിലുള്ള മാസ്‌ക് ഉപയോഗം, സാമൂഹ്യഅകലം പാലിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തരുത്. രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ആഴ്ച്ചകളില്‍ പുലര്‍ത്തിയിരുന്ന ജാഗ്രതയ്ക്ക് അയവ് വന്ന സ്ഥിതി വിശേഷമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത് ഗുരുതരമായ സാഹചര്യം സൃഷ്ടിക്കും.

ഒരു വീട്ടിലെ ഏതെങ്കിലും ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ മറ്റ് അംഗങ്ങള്‍ കര്‍ശനമായും ക്വാറന്റീന്‍ നില്‍ക്കുകയും രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്താതെയും നോക്കുകയും വേണം. രോഗത്തെ നിസാരമായി കരുതരുത്. പ്രായഭേദമന്യേ ആരിലും രോഗബാധ ഗുരുതരമായ അപകട സാധ്യത ഉണ്ടാക്കിയേക്കാമെന്നും ഡി.എം.ഒ പറഞ്ഞു. മുതിര്‍ന്നവരെയും മറ്റ് അസുഖങ്ങളുളളവരെയും പരമാവധി സംരക്ഷിക്കുന്ന വിധത്തിത്തിലാണ് പെരുമാറേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്

ഉരുൾ ദുരന്തം: ഡബ്ല്യു.എം.ഒ. ഗ്രീൻമൗണ്ട് സ്കൂൾ നിർമ്മിച്ച വീട് താക്കേൽ കൈമാറി

പടിഞ്ഞാറത്തറ : ചൂരൽമല മുണ്ടക്കെ ദുരന്തത്തിനിരയായവരിൽ നിന്ന് തെരെഞ്ഞെടക്കപ്പെട്ട കുടുംബത്തിന് വേണ്ടി പടിഞ്ഞാറത്തറ ഡബ്ല്യു.എം.ഒ. ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ച വീടിൻ്റെ താക്കോൽ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രസ്തുത കുടുംബത്തിന് കൈ

വാഹന ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലെ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂള്‍/ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സര്‍ഗോത്സവം കലാമേളയില്‍ പങ്കെടുക്കാന്‍ 65 വിദ്യാര്‍ത്ഥികളെയും അഞ്ച് ജീവനക്കാരെയും കണ്ണൂരിലേക്കും തിരിച്ച് ജില്ലയിലേക്കും എത്തിക്കുന്നതിന് ടൂറിസ്റ്റ് ബസ് ലഭ്യമാക്കാന്‍ താത്പര്യമുള്ള

കരാര്‍ നിയമനം

ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയുടെ ഐ.സി.എം.ആര്‍ പ്രോജക്ടിലേക്ക് പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (മെഡിക്കല്‍), പ്രോജക്ട് റിസര്‍ച്ച് സയന്റിസ്റ്റ് (നോണ്‍ മെഡിക്കല്‍), പ്രോജക്ട്

കൂടുതൽ വിമാനങ്ങൾ, കൂടുതൽ സർവീസുകൾ; ശൈത്യകാല യാത്രയ്ക്ക് നിരവധി സൗകര്യങ്ങളുമായി ദുബായ്

ശൈത്യകാല യാത്രാ സീസണിലേക്ക് തയ്യാറെടുത്ത് ദുബായിലെ വിമാനത്താവളങ്ങൾ. സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചും പുതിയ റൂട്ടുകൾ ഉൾപ്പെടുത്തിയുമാണ് ദുബായ് ഇന്റർനാഷണൽ, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ എന്നീ വിമാനത്താവളങ്ങൾ ശൈത്യകാല യാത്രാ

നഖത്തില്‍ കാണപ്പെടുന്ന ‘ലുണുല’ ശ്രദ്ധിച്ചിട്ടുണ്ടോ? ഹൃദയവും വൃക്കയും സുരക്ഷിതമാണോ എന്നറിയാം!

നിങ്ങളുടെ നഖത്തിന് താഴെയായി വെള്ള നിറത്തില്‍ അര്‍ദ്ധ ചന്ദ്രന്റെ രൂപത്തിലൊരു അടയാളം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഇതിനെ Lunula എന്നാണ് വിളിക്കുന്നത്. ഇത് പലരും കണ്ടാലും കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. എന്നാല്‍ നിങ്ങളുടെ ഹൃദയം, വൃക്കകള്‍ നിങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.