മീനങ്ങാടി: മീനങ്ങാടി ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കണ്ടെയിനർ ലോറിക്ക് പിന്നിൽ കാറിടിച്ച് കാർ യാത്രികക്ക് ഗുരുതര പരിക്കേറ്റു. പുൽപ്പള്ളി മുള്ളൻകൊല്ലി ടിന്റു വി.ജോർജ്ജ് (34) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാ ർത്ഥം കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ മിൽമയിലെ മാനേജറാണ് ടിന്റു. കാറിന്റെ ഡ്രൈവർ കൈക്ക് പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.

ലേലം
അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്നും മുറിച്ചു മാറ്റിയ മരം ലേലം ചെയ്യുന്നു. താത്പര്യമുള്ളവർ ജൂലൈ 21 ന് ഉച്ച 12 ന് പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ലേലത്തിൽ പങ്കെടുക്കണം. ഫോൺ: 04936