സംഘചേതന ഗ്രന്ഥാലയം, തേറ്റമല ഗവ: ഹൈസ്ക്കൂളുമായി സഹകരിച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകൾ മാറ്റുരച്ചു. ഹൈസ്ക്കൂൾ പ്രഥമാധ്യാപകൻ രാജീവൻ പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. സിസി ആലി, പികെ ഉമ്മർ , ആർ.വി കുഞ്ഞികൃഷ്ണൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു. ഹൈസ്ക്കൂൾ അധ്യാപകരായ സുധി ലാൽ ,ഷമീർ ,ഷൈജു എന്നിവർ നേതൃത്വം നൽകി. വിജയികൾക്ക്
ഗ്രന്ഥാലയം സെക്രട്ടറി കെ. അൻവർ സമ്മാനങ്ങൾ നൽകി.

അധ്യാപക നിയമനം
കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി