ക്രാഷ് ടെസ്റ്റിൽ തകർന്ന് മാരുതി സുസുക്കി; ഒരു സ്റ്റാര്‍ മാത്രം നേടി സ്വിഫ്‍റ്റ്, എസ്-പ്രസോ, ഇഗ്നിസ്

ആഗോള ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി കാറുകള്‍ നടത്തിയത് ദയനീയ പ്രകടനം.

അന്താരാഷ്ട്ര ഏജൻസി ഗ്ലോബൽ എൻകാപ് (Global NCAP) നടത്തിയ ക്രാഷ് ടെസ്റ്റിൽ മാരുതി സുസുക്കി മോ‍ഡലുകളായ മാരുതി സുസുക്കി എസ്-പ്രസോ (Maruti Suzuki S-Presso), മാരുതി സുസുക്കി സ്വിഫ്‍റ്റ് (Maruti Suzuki Swift), മാരുതി സുസുക്കി ഇഗ്നിസ് ( Maruti Suzuki Ignis) എന്നിവ നേടിയത് അഞ്ചിൽ ഒരു സ്റ്റാര്‍ മാത്രം.

കുട്ടികളുടെ സുരക്ഷയിൽ എസ്-പ്രസോ, ഇഗ്നിസ് കാറുകള്‍ പൂജ്യം ആണ് നേടിയത്. ഈ വിഭാഗത്തിൽ സ്വിഫ്റ്റ് ഒരു സ്റ്റാര്‍ നേടി.

ഗ്ലോബൽ എൻകാപ് അവതരിപ്പിച്ച പുതിയ ക്രാഷ് ടെസ്റ്റാണിത്. കൂടുതൽ കടുപ്പമുള്ള കടമ്പകളാണ് കാറുകള്‍ നേരിടേണ്ടി വന്നത്. പുതിയ ക്രാഷ് ടെസ്റ്റുകളുടെ രണ്ടാംഘട്ട ഫലമാണിത്. ക്രാഷ് ടെസ്റ്റിൽ മാരുതി കാറുകള്‍ നാണംകെട്ടപ്പോള്‍ മഹീന്ദ്ര സ്കോര്‍പിയോ-എൻ (Mahindra Scorpio-N) അഞ്ച് സ്റ്റാറുകള്‍ നേടി ഉന്നത സുരക്ഷ മാനദണ്ഡം പാലിച്ചു. കുട്ടികളുടെ സുരക്ഷയിൽ മൂന്ന് സ്റ്റാറുകളാണ് സ്കോര്‍പിയോ-എൻ നേടിയത്.

മാരുതി, മഹീന്ദ്ര കാറുകള്‍ അവയുടെ ബേസിക് സേഫ്‍റ്റി സ്പെസിഫിക്കേഷനിലാണ് പരീക്ഷിച്ചതെന്ന് ഗ്ലോബൽ എൻകാപ് അറിയിച്ചു.

മൂന്ന് മാരുതി മോഡലുകള്‍ക്കും മുൻനിരയിൽ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മൂന്നു മോഡലുകള്‍ക്കും ഇ.എസ്‍.സി ( ESC-Electronic stability control), സൈഡ് കര്‍ട്ടൻ എയര്‍ബാഗ്‍ എന്നിവ ഉണ്ടായിരുന്നില്ല. ഓപ്‍ഷണലായും ഇത് ഈ മോഡലുകളിൽ ലഭ്യമല്ല. മുൻവശം ഇടിപ്പിച്ചുള്ള പരീക്ഷണത്തിൽ മൂന്ന് മോഡലുകളും കാര്യമായി തകര്‍ന്നു.

മഹീന്ദ്രയുടെ സ്കോര്‍പിയോ-എൻ മോഡലിന് മുന്നിലെ രണ്ട് എയര്‍ബാഗുകളും എ.ബി.എസ് സൗകര്യവും ഉണ്ടായിരുന്നു. ഈ മോഡലിന് ഇ.എസ്.സി സ്റ്റാൻഡേഡ് ആയി ലഭ്യമല്ലെങ്കിലും കൂടുതലും മോഡലുകളിൽ സൈഡ് കര്‍ട്ടൻ ബാഗുകള്‍ ഉണ്ട്. ത്രീ പോയിന്‍റ് സീറ്റ് ബെൽറ്റ് ഇല്ലാത്തതാണ് കുഞ്ഞുങ്ങളുടെ സുരക്ഷയിൽ മഹീന്ദ്രക്ക് 3 സ്റ്റാര്‍ മാത്രം ലഭിക്കാൻ കാരണമെന്നും ഗ്ലോബൽ എൻകാപ് വിശദീകരിക്കുന്നു.

പുതുക്കിയ ക്രാഷ് ടെസ്റ്റ് അനുസരിച്ച് എല്ലാ മോഡലുകളുടെയും മുൻഭാഗവും വശങ്ങളും ഗ്ലോബൽ എൻകാപ് പരിശോധിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, കാൽനടയാത്രക്കാര്‍ക്ക് പരിക്കേൽക്കാതിരിക്കാനുള്ള സാധ്യത തുടങ്ങിയവയും റേറ്റിങ്ങിൽ നിര്‍ണായകമാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ വിപണി പങ്കാളിത്തമുള്ള കാര്‍ നിര്‍മ്മാതാക്കള്‍ മോശം സുരക്ഷയുള്ള കാറുകളാണ് വിൽക്കുന്നത് എന്നത് ഉൽക്കണ്ഠയുണ്ടാക്കുന്നുണ്ട്. മാരുതി സുസുക്കി വളരെ പ്രധാനപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഓപ്ഷണലായി പോലും കാര്‍ വാങ്ങുന്നവര്‍ക്ക് നൽകുന്നില്ല — ഗ്ലോബൽ എൻകാപ് സെക്രട്ടറി ജനറൽ അലെഹാന്ദ്രോ ഫുറാസ് പറഞ്ഞു.

ലോകം മുഴുവൻ റോഡ് അപകടങ്ങള്‍ ഒഴിവാക്കാൻ വേണ്ടി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടന ടുവേഡ്‍സ് സീറോ ഫൗണ്ടേഷൻ (Towards Zero Foundation) ആണ് ഗ്ലോബൽ എൻകാപ് (Global NCAP) സംഘടിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സുരക്ഷിതമായ കാറുകള്‍ (#SaferCarsForIndia) എന്ന പുതിയ ക്യാംപെയ്‍നിന്‍റെ ഭാഗമായാണ് പുതിയ ക്രാഷ് ടെസ്റ്റുകള്‍ ഇപ്പോള്‍ നടത്തിയത്.

വൈത്തിരി ഉപജില്ല കലോത്സവം നാളെ ആരംഭിക്കും

നവംബർ 12,13,14 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻ്റ് മേരീസ് യു.പി സ്കൂൾ എന്നിടങ്ങളിൽ വെച്ച് നടക്കുന്ന കലോത്സവത്തിൽ LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നായി 4500 ഓളം കുട്ടികൾ പങ്കെടുക്കുന്നു. വൈത്തിരി ഉപജില്ല കലാമേളയ്ക്കുള്ള എല്ലാ

വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവം – ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : 2025 നവംബർ 19 മുതൽ 22 വരെ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 44-ാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട

ഗതാഗത നിയന്ത്രണം

അമ്പായത്തോട് – പാൽചുരം റോഡിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 13 വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ നിടുംപൊയിൽ ചുരം വഴി കടന്നുപോകണം Facebook

തീവ്രവോട്ടർ പട്ടിക പരിഷ്കരണം: ആലംതട്ട ഉന്നതി സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി ജില്ലാ കളക്ടർ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പരിയാരം ആലംതട്ട ഉന്നതി സന്ദർശിച്ച് ബി.എൽ.ഒമാരുടെയും സൂപ്പർവൈസർമാരുടെയും പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. ഉന്നതി നിവാസികളായ ശശിധരൻ, സിന്ധു എന്നിവർക്ക് കളക്ടർ

സി.ബി.എസ്.ഇ ജില്ലാ ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് : വിജയികളെ അനുമോദിച്ചു

സുൽത്താൻ ബത്തേരി : മാനന്തവാടിയിൽ നടന്ന വയനാട് ജില്ല സി.ബി.എസ്.ഇ സ്കൂൾസ് ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റിൽ സെക്കന്ററി സ്കൂൾ വിഭാഗത്തിൽ 212 പോയിന്റുകളോടെ ഒന്നാമതെത്തിയ സുൽത്താൻ ബത്തേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ടീം അംഗങ്ങളെ

ഗതാഗത നിയന്ത്രണം

ദാസനക്കര-പയ്യമ്പള്ളി കൊയിലേരി റോഡിൽ ടാറിങ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ നവംബർ 12 മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. കൽപറ്റ ഭാഗത്തുള്ള വാഹനങ്ങൾ കൂടക്കടവ് ചെറുകാട്ടൂർ വഴിയും കാട്ടിക്കുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.